തിരുവനന്തപുരം: കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കും എന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ. ബജറ്റിൽ പറയുന്നതായുള്ള പ്രചാരണം തെറ്റാണ്. ബജറ്റിൽ എവിടെയാണ് അങ്ങനൊരു പരാമർശമുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബജറ്റിലെ ഉള്ളടക്കം സംബന്ധിച്ച വിമർശനങ്ങൾക്ക് സഭയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. കരിമണൽ ഖനനത്തിൽ യു ടേൺ ഇല്ല. കേന്ദ്ര-സംസ്‌ഥാന സംയുക്‌ത സംരംഭമാണ് നടപ്പാക്കുന്നത്. ക്രിട്ടിക്കൽ മിനറൽ കോറിഡോർ സ്വകാര്യ മേഖലയല്ല. കരിമണൽ ഖനനം ഇല്ല, വാല്യൂ അഡിഷൻ മാത്രമാണ് നടത്തുക. അതിൽ കോടികളുടെ ലാഭമാണ് ഉണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരമ്പരാഗത രീതിയിൽ അവതരിപ്പിക്കപ്പെട്ട ബജറ്റല്ല അവതരിപ്പിച്ചത്. ഇതിന് മുമ്പുള്ള യുഡിഎഫ് സർക്കാരുകളും എൽഡിഎഫ് സർക്കാരുകളും അവതരിപ്പിച്ച രീതിയല്ല അവലംഭിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലം മാറി, ലോകം മാറി. കാലഹരണപ്പെട്ട കാര്യങ്ങളെ ബജറ്റിൽ നിന്ന് മാറ്റിനിർത്തിയെന്നും വിഡി. സതീശൻ കൂട്ടിച്ചേർത്തു.
Most Read| കണ്ടെയ്‌നർ ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തിൽ ഗതാഗത തടസം





































