വാഹനനികുതി; സംസ്‌ഥാനത്ത് ഓഗസ്‌റ്റ് 31 വരെ സമയപരിധി നീട്ടി

By Team Member, Malabar News
Vehicle Tax
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് വാഹനനികുതി അടക്കാനുള്ള സമയപരിധി നീട്ടി നൽകിയതായി വ്യക്‌തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു. ഓട്ടോറിക്ഷ, ടാക്‌സി എന്നിവ ഉൾപ്പടെയുള്ള സ്‌റ്റേജ്, കോൺട്രാക്‌ട് കാര്യേജുകൾക്ക് ഈ സാമ്പത്തിക വർഷം നികുതി അടക്കുന്നതിനുള്ള കാലാവധി ഓഗസ്‌റ്റ് 31 വരെയാണ് നീട്ടി നൽകിയത്.

സമയപരിധി നീട്ടിയതോടെ വാർഷിക, ക്വാർട്ടർ നികുതി അടക്കേണ്ട എല്ലാവർക്കും അതിന്റെ പ്രയോജനം ലഭിക്കും. കോവിഡ് വ്യാപനവും, തുടർന്നുള്ള ലോക്ക്ഡൗണും കണക്കിലെടുത്ത് നികുതി അടക്കാനുള്ള കാലാവധി നീട്ടി നൽകണമെന്ന് വാഹന ഉടമകൾ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ സമയപരിധി നീട്ടിയതെന്നും മന്ത്രി വ്യക്‌തമാക്കി.

Read also : മന്ത്രി പദവി ദുരുപയോഗം ചെയ്‌ത എകെ ശശീന്ദ്രൻ രാജി വെക്കണം; വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE