പ്രദേശവാസികൾ സ്‌ഥലം നൽകി, സർക്കാർ റോഡ് നിർമിച്ചു; യാത്രാദുരിതത്തിന് പരിഹാരം

By News Desk, Malabar News
Ajwa Travels

തിരുവേഗപ്പുറ: പഞ്ചായത്തിലെ വേളക്കാട്, പറക്കല്ല് പ്രദേശത്തുകാരുടെ യാത്രാദുരിതം അവസാനിച്ചു. 150ഓളം കുടുംബങ്ങൾ കാലങ്ങളായി നേരിട്ടുകൊണ്ടിരുന്ന യാത്രാ പ്രതിസന്ധിക്കാണ് കാളഞ്ചിറപ്പടി-വേളക്കാട്-പറക്കല്ല് റോഡ് യാഥാർഥ്യമായതോടെ പരിഹാരമായിരിക്കുന്നത്.

തിരുവേഗപ്പുറ പഞ്ചായത്തിലെ നാലാം വാർഡിൽ മുഹമ്മദ് മുഹ്‌സിൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്‌ 35 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയറോഡ് നിർമിച്ചത്. 350 മീറ്ററോളം വരുന്ന പുതിയ റോഡ് നിർമിക്കാൻ പ്രദേശവാസികൾ സ്‌ഥലം വിട്ടുകൊടുക്കുകയും ചെയ്‌തിരുന്നു.

കുണ്ടുപറമ്പ് വഴി മനക്കൽപ്പീടികയിൽനിന്നും വേളക്കാട് വരെ വന്നുനിൽക്കുന്ന റോഡുമായി ബന്ധിപ്പിക്കുന്നതാണ് പുതിയറോഡ്. ഇതോടെ മനക്കൽപ്പീടികയിൽ നിന്നും കാളഞ്ചിറയിലേക്ക് പുതിയ പാത കൂടിയായി. അവശേഷിക്കുന്ന ഭാഗത്തെ കോൺക്രീറ്റ് പ്രവർത്തി മഴ മാറുന്നതോടെ പൂർത്തിയാക്കും.

റോഡിന്റെ ഉൽഘാടനം മുഹമ്മദ് മുഹ്‌സിൻ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്തംഗം പി സുലൈഖ അധ്യക്ഷയായി. എംവി അനിൽകുമാർ, പി ഉമ്മർ, എം മുഹമ്മദ്, കെ പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.

Also Read: പെൻഷൻ പ്രായം കൂട്ടുന്നത് ഗുണകരമല്ല; ശുപാർശ പരിഗണിക്കില്ലെന്ന് എൽഡിഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE