വളരെ പ്രധാനപ്പെട്ട വിഷയം ചർച്ചക്കെടുക്കും, നാളെ മുഴുവൻ അംഗങ്ങളും ഹാജരാകണം; എംപിമാർക്ക് വിപ്പ് നൽകി ബിജെപി

By Desk Reporter, Malabar News
Suspension of MPs; Opposition to continue protest
Ajwa Travels

ന്യൂഡെൽഹി: ചൊവ്വാഴ്‌ച ലോക്‌സഭയിൽ നിർബന്ധമായും ഹാജരാകണം എന്നവശ്യപ്പെട്ട് പാർട്ടി എംപിമാർക്ക് വിപ്പ് നൽകി ബിജെപി. വളരെ പ്രധാനപ്പെട്ട വിഷയം നാളെ സഭയിൽ ചർച്ചക്ക് എടുക്കുമെന്നും മുഴുവൻ ബിജെപി എംപിമാരും ഹാജരുണ്ടാവണം എന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

” വളരെ പ്രധാനപ്പെട്ട വിഷയം ചർച്ചക്ക് എടുക്കുകയും പാസാക്കുകയും ചെയ്യേണ്ടതുള്ളതിനാൽ 2021 മാർച്ച് 23 ചൊവ്വാഴ്‌ച ലോക്‌സഭയിലെ എല്ലാ ബിജെപി അംഗങ്ങളും സഭയിൽ എത്തുകയും മുഴുവൻ സമയവും സഭക്ക് അകത്ത് ഉണ്ടായിരിക്കുകയും ചെയ്യണം,”- പാർട്ടി ചീഫ് വിപ്പ് രാകേഷ് സിങ് ഇന്ന് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.

ജനുവരി 29ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസംഗത്തോടെ ആരംഭിച്ച പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഫെബ്രുവരി 29ന് സമാപിച്ചു. മാർച്ച് 8ന് ആരംഭിച്ച സെഷന്റെ രണ്ടാം ഭാഗം ഏപ്രിൽ 8ന് സമാപിക്കും.

ഡെൽഹിയിൽ ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാര അവകാശങ്ങൾ നൽകുന്ന ബിൽ ഉൾപ്പടെ നാല് ബില്ലുകളാണ് ഇന്ന് ലോക്‌സഭ പാസാക്കിയത്. ഡെൽഹി സർക്കാരിനെ നിയന്ത്രിക്കാൻ കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ലാണ് ഇന്ന് ലോക്‌സഭ പാസാക്കിയത്.

‘ദ ഗവൺമെന്റ് ഓഫ് നാഷണൽ കാപിറ്റൽ ടെറിട്ടറി ഓഫ് ഡെൽഹി അമൻഡ്‌മെന്റ് ബിൽ 2021′ അനുസരിച്ച് മുഖ്യമന്ത്രിയെ നിയന്ത്രിക്കാൻ അടക്കമുള്ള അധികാരം ലഫ്റ്റനന്റ് ഗവർണർക്ക് ലഭിക്കുന്നു. ഡെൽഹി സർക്കാർ കടുത്ത എതിർപ്പ് ഉന്നയിച്ച ബില്ലാണ് ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷ അംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികൾ തള്ളിയാണ് ബിൽ ലോക്‌സഭ അംഗീകരിച്ചത്.

Also Read:   വീട് നല്‍കിയെന്ന് കേന്ദ്രസർക്കാർ പരസ്യം; കഴിയുന്നത് കുളിമുറി പോലുമില്ലാത്ത വീട്ടിലെന്ന് പരസ്യത്തിലെ സ്‍ത്രീ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE