കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അനുമതി നേടി വിജിലന്‍സ്. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള അനുമതി നല്‍കിയത്. നിലവില്‍ രോഗബാധിതനായി കൊച്ചിയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ് ഇബ്രാഹിം കുഞ്ഞ്. അതിനാല്‍ ഡിസംബര്‍ 28ആം തീയതി ആശുപത്രിയില്‍ വച്ച് ചോദ്യം ചെയ്യാനുള്ള അനുമതിയാണ് കോടതി നല്‍കിയത്.
കഴിഞ്ഞ നവംബര്‍ 30ആം തീയതിയാണ് വിജിലന്‍സ് നേരത്തെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തത്. ഡിസംബര്‍ 28ആം തീയതി രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 12 മണി വരെയും, ഉച്ചക്ക് ശേഷം 3 മണി മുതല്‍ വൈകുന്നേരം 5 മണി വരെയുമാണ് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചോദ്യം ചെയ്യല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണമെന്നും, ഓരോ ഒരു മണിക്കൂര്‍ കഴിയുമ്പോഴും 15 മിനിറ്റ് വിശ്രമം അനുവദിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
Read also : ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടക്കം കാണില്ല; അമിതാവേശം വേണ്ടെന്ന് പ്രശാന്ത് കിഷോര്‍