നിരോധനാജ്ഞ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് രജിസ്‌റ്റര്‍ ചെയ്‌തത് 20 കേസുകള്‍

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ഇന്ന് രജിസ്‌റ്റര്‍ ചെയ്‌തത് 20 കേസുകള്‍. വിവിധ കേസുകളിലായി 50 പേരാണ് ഇന്ന് സംസ്‌ഥാനത്ത് അറസ്‌റ്റിലായത്.

തിരുവനന്തപുരം റൂറല്‍, കൊല്ലം റൂറല്‍, തൃശൂര്‍ സിറ്റി, തൃശൂര്‍ റൂറല്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ ഒന്നു വീതവും ആലപ്പുഴ ഏഴ്, എറണാകുളം റൂറല്‍ നാല്, പാലക്കാട് മൂന്ന് കേസുകളുമാണ് ഇന്ന് പോലീസ് രജിസ്‌റ്റര്‍ ചെയ്‌തത്.

ആലപ്പുഴയില്‍ 18പേരെയും തൃശൂര്‍ സിറ്റിയില്‍ എട്ട് പേരെയും തൃശൂര്‍ റൂലിറല്‍ ഏഴ് പേരെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. കൂടാതെ പാലക്കാട് 16 പേരെയും മലപ്പുറത്ത് ഒരാളെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

അതേസമയം 1639 പേര്‍ക്കെതിരെയാണ് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്‌ഥാനമാകെ ഇന്ന് പോലീസ് കേസെടുത്തത്. കൂടാതെ 662 പേരെ അറസ്‌റ്റ് ചെയ്‌തിട്ടുമുണ്ട്.

കൂടാതെ മാസ്‌ക് ധരിക്കാത്ത 9560 സംഭവങ്ങള്‍ക്കു പുറമെ ക്വാറന്റൈന്‍ ലംഘിച്ചതിന് ആറ് കേസും ഇന്ന് രജിസ്‌റ്റര്‍ ചെയ്‌തു. 53 വാഹനങ്ങളും ഇന്ന് പോലീസ് പിടിച്ചെടുത്തു.

Read Also: ഹൈദരബാദിനെ തകര്‍ത്ത് ബ്ളാസ്‌റ്റേഴ്‌സിന് മിന്നും ജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE