തുരങ്കം കാണാൻ സന്ദർശകരുടെ തിക്കും തിരക്കും; കുതിരാനിൽ ഗതാഗതക്കുരുക്ക്

By Trainee Reporter, Malabar News
kuthiran Tunnel
Ajwa Travels

വടക്കഞ്ചേരി: കുതിരാൻ തുരങ്കം കാണാൻ സന്ദർശകരുടെ തിക്കും തിരക്കും. ഇതോടെ വടക്കഞ്ചേരി-മണ്ണൂത്തി ദേശീയ പാതയിലെ കുതിരാനിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഓണം പ്രമാണിച്ചാണ് തുരങ്കം കാണാൻ പല ദിക്കുകളിൽ നിന്നായി നിരവധിപേർ കുതിരാനിൽ എത്തിയത്. എത്തിയവരെല്ലാം തുരങ്കത്തിലേക്കുള്ള പ്രവേശന റോഡിൽ വാഹനങ്ങൾ നിർത്തിയിട്ടതോടെയാണ് ഗതാഗതകുരുക്ക് രൂക്ഷമായത്.

തുരങ്കത്തിലേക്ക് പ്രവേശിക്കുന്നവർ വാഹനത്തിന്റെ വേഗത കുറച്ച് കാഴ്‌ചകൾ ആസ്വദിച്ചാണ് വണ്ടി ഓടിക്കുന്നത്. ഇതാണ് തിരക്ക് രൂപപ്പെടാൻ കാരണം. തുരങ്കത്തിൽ നിന്ന് പുറത്തിറങ്ങി വഴുക്കുംപാറ ഭാഗത്തെ പഴയ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും വാഹനത്തിരക്ക് രൂപപ്പെട്ടിരുന്നു. തുടർന്ന്, ഹൈവേ പോലീസിന്റ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിക്കാൻ തുടങ്ങിയെങ്കിലും രാത്രി ഏറെ വൈകിയാണ് വാഹനക്കുരുക്കിന് ശമനം ഉണ്ടായത്.

കേരളത്തിലെ ആദ്യ തുരങ്കത്തിലൂടെയുള്ള യാത്ര ആസ്വദിക്കാനായി കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലയിൽ നിന്നായിരുന്നു ഏറ്റവും കൂടുതൽ ആളുകൾ എത്തിയത്. തുരങ്കം കാഴ്‌ചകൾ ആസ്വദിക്കുന്നതിന് ഒപ്പം ഫോട്ടോയെടുക്കാനും വീഡിയോ ചിത്രീകരിക്കാനുമൊക്കെയാണ് ആളുകൾ തിങ്ങിനിറഞ്ഞത്. പതിനായിരത്തിലധികം പേരാണ് ഇവിടെയെത്തി ഫോട്ടോകളും വിഡിയോകളും എടുത്തത്.

Read Also: ജില്ലയിൽ രോഗികൾ കൂടുന്നു; ടിപിആർ വീണ്ടും 20ന് മുകളിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE