പാലാരിവട്ടം കേസ്; ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

By Team Member, Malabar News
VK Ibrahim kunju
വികെ ഇബ്രാഹിം കുഞ്ഞ്
Ajwa Travels

കൊച്ചി : പാലാരിവട്ടം അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. രണ്ടാം തവണയാണ് ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. ആദ്യ തവണ തന്റെ ആരോഗ്യ പ്രശ്‌നങ്ങളും മറ്റും ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.

ആദ്യ തവണ ജാമ്യാപേക്ഷ പരിഗണിച്ച സാഹചര്യത്തില്‍ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജാമ്യഹരജി തള്ളിയത്. നിലവില്‍ രണ്ട് തവണ താന്‍ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്നും, ഗുരുതരമായ ആരോഗ്യ പ്രശ്‌നനങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്നുമാണ് ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷയില്‍ വ്യക്‌തമാക്കുന്നത്.

ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണന്‍ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇന്ന് വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തില്‍ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബര്‍ 18നാണ് ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്‌റ്റ് ചെയ്‌തത്.

Read also : വാളയാര്‍ പീഡന കേസ്; പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീലില്‍ വിധി ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE