അഞ്ച് ബൂത്തുകളില്‍ വോട്ടിംഗ് മെഷീന്‍ തകരാര്‍; ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍

By Staff Reporter, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിംഗ് ആരംഭിച്ചു. ഇതിനിടെ വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ ഏതാനും ബൂത്തുകളില്‍ വോട്ടിംഗ് മെഷീന് തകരാര്‍ സംഭവിച്ചതായാണ് വിവരം.

തിരുവനന്തപുരം നഗരസഭയിലെ രണ്ട് ബൂത്തുകളിലും ആലപ്പുഴയിലെ രണ്ട് ബൂത്തിലും കൊല്ലത്തെ ഒരു ബൂത്തിലുമാണ് മെഷീനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. മോക്ക് പോളിംഗ് സമയത്ത് തന്നെ തിരുവനന്തപുരത്തെ രണ്ട് ബൂത്തുകളില്‍ തകരാര്‍ കണ്ടെത്തിയിരുന്നു. മെഷീന്‍ തകരാര്‍ കണ്ടെത്തിയ ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകുകയാണ്.

ഉടന്‍ തന്നെ സാങ്കേതിക പ്രശ്‌നം പരിഹരിച്ച് വോട്ടിംഗ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി ജില്ലകളിലാണ് ഒന്നാം ഘട്ടത്തില്‍ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Read Also: സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌നയുടേയും സരിതിന്റെയും കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE