പാലക്കാട്: അട്ടപ്പാടിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാഷ് പിടികൂടി. പാടവയല്‍ ചിന്നാമലയുടെ അടിവാരത്തിലാണ് 324 ലിറ്റര്‍ വാഷ് കണ്ടെത്തിയത്. വാഷ് എക്സൈസ് സംഘം നശിപ്പിച്ചു.
18 കുടങ്ങളിലായി ഒളിപ്പിച്ച നിലയിൽ ആയിരുന്നു വാഷ് ഉണ്ടായിരുന്നത്. അഗളി എക്സൈസ് റേഞ്ച് ഓഫിസീലെ പ്രിവന്റീവ് ഓഫീസര്‍ പിഎം ഷാനവാസിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും പ്രതിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍ മണിക്കുട്ടന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ മോഹനകുമാര്‍, സ്റ്റാലിന് സ്റ്റീഫന്‍, രജീഷ്, ശരവണന് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Malabar News: കോവിഡ്; ചെറുതാഴം പഞ്ചായത്തിൽ കർശന നിയന്ത്രണം