കോവിഡ്; ചെറുതാഴം പഞ്ചായത്തിൽ കർശന നിയന്ത്രണം

By Staff Reporter, Malabar News
kannur_covid
Representational Image
Ajwa Travels

പിലാത്തറ: കോവിഡ് വ്യാപനം കണക്കിലെടുത്ത് ചെറുതാഴം പഞ്ചായത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി. കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന പശ്‌ചാത്തലത്തിൽ പഞ്ചായത്ത് അവലോകന യോഗം ചേർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

പിലാത്തറ, പരിയാരം ടൗണുകളിലടക്കം പഞ്ചായത്തിലെ ഹോട്ടലുകൾക്കും സ്‌ഥാപനങ്ങൾക്കും രാത്രി 9 വരെ മാത്രമേ പ്രവർത്തിപ്പിക്കാൻ അനുമതിയുള്ളു. ആളുകൾ കൂട്ടംകൂടിയുള്ള പൊതുപരിപാടികളും ആഘോഷങ്ങളും ഒഴിവാക്കണമെന്നും വൈകുന്നേരങ്ങളിൽ മൈതാനങ്ങളിൽ ഫുട്ബോൾ മൽസരങ്ങളും കായിക വിനോദങ്ങളും പാടില്ലെന്നും അധികൃതർ അറിയിച്ചു.

കൂടാതെ കോവിഡ് ബാധിതർ വീടുകളിൽ ക്വാറന്റെയ്നിൽ കഴിയുന്നുണ്ടെന്ന് ആരോഗ്യപ്രവർത്തകർ നേരിട്ട് സന്ദർശിച്ച് ഉറപ്പുവരുത്തുകയും വേണമെന്നും അവലോകന യോഗത്തിൽ വ്യക്‌തമാക്കി. പ്രസിഡണ്ട് എം ശ്രീധരൻ അധ്യക്ഷനായ യോഗത്തിൽ ഡോ. കെ രഞ്‌ജിത് കുമാർ, സിഎം വേണുഗോപാലൻ, എംവി രാജീവൻ, ടിവി ഉണ്ണികൃഷ്‌ണൻ, പിപി അംബുജാക്ഷൻ, സിഎം ഹരിദാസ് എന്നിവർ സംസാരിച്ചു.

Malabar News: നിലമ്പൂരിൽ യുഡിഎഫ്-ബിജെപി വോട്ട് കച്ചവടം; ആരോപണവുമായി പിവി അൻവർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE