ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; ആശങ്ക വേണ്ടെന്ന് വൈദ്യുതി ബോര്‍ഡ്

By News Desk, Malabar News
idukki dam blue alert
Representation Image
Ajwa Travels

ഇടുക്കി: അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ 80 ശതമാനമായി ഉയര്‍ന്നു. 10 ദിവസത്തിനിടെ ആറ് അടിയോളം ജലനിരപ്പ് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം ഉണ്ടായിരുന്നതിനെക്കാള്‍ അഞ്ച് അടി വെള്ളം കൂടുതലാണ് നിലവില്‍ അണക്കെട്ടില്‍.

2379 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഇന്നത്തെ സ്ഥിതിയില്‍ 14 അടി കൂടി ജലനിരപ്പ് ഉയര്‍ന്ന് 2394 അടിയിലെത്തിയാല്‍ അണക്കെട്ട് തുറക്കേണ്ടിവരും എന്നാണ് നിഗമനം. വൃഷ്ടി പ്രദേശത്ത് 15 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കുന്നുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്.

Also Read: മെഴുകില്‍ പുനര്‍ജനിച്ച് സുശാന്ത് സിംഗ് രജ്പുത്

അതേസമയം 42.6 ദശലക്ഷം വൈദ്യുതി പുറത്ത് നിന്ന് വാങ്ങിയാണ് ഇടുക്കി അണക്കെട്ടില്‍ ജലം ശേഖരിച്ച് നിര്‍ത്തുന്നത്. ഇപ്പോഴത്തെ നിലയിലുള്ള നീരൊഴുക്ക് തുടര്‍ന്നാലും വര്‍ധിച്ചാലും അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിലയിരുത്തല്‍. എന്നാല്‍ തുടര്‍ച്ചയായി അതിതീവ്ര മഴ ഉണ്ടായാല്‍ അണക്കെട്ട് നിറയുമെന്ന ആശങ്കയും ഉണ്ട്.

സംഭരണശേഷിയുടെ 85 ശതമാനം പിന്നിട്ടാല്‍ മൂലമറ്റം വൈദ്യുതി നിലയത്തില്‍ വൈദ്യുതി ഉത്പാദനം ഉയര്‍ത്താനാണ് വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം. സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപഭോഗം 64.37 ദശലക്ഷം യൂണിറ്റ് ആയി ഉയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE