താമരശ്ശേരി ചുരത്തിലൂടെ കെഎസ്ആർടിസി സർവീസുകൾ ഇന്ന് പുനരാരംഭിക്കും

By Trainee Reporter, Malabar News
Ajwa Travels

താമരശ്ശേരി: അറ്റകുറ്റപണികൾ കാരണം ഫെബ്രുവരി 15 മുതൽ നിർത്തിയ വയനാട് ചുരം വഴിയുള്ള കെഎസ്ആർടിസിയുടെ മുഴുവൻ സർവീസുകളും ശനിയാഴ്‌ച പുനരാരംഭിക്കും. കെഎസ്ആർടിസി നോർത്ത് സോൺ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ പിവി രാജേന്ദ്രൻ ഇതുസംബന്ധിച്ച നിർദേശം മുഴുവൻ ഡിപ്പോകളിലേക്കും നൽകി.

ഫെബ്രുവരി 15ന് മുഴുവൻ സർവീസുകളും നിർത്തിയെങ്കിലും കെഎസ്ആർടിസിയുടെ അടിവാരം-ലക്കിടി ചെയിൻ സർവീസ് നടത്തിയിരുന്നു.

നവീകരണപ്രവൃത്തികൾ പൂർത്തിയായതിനാൽ ചുരത്തിലൂടെയുള്ള മറ്റു വാഹനങ്ങളുടെ ഗതാഗതം പുനസ്‌ഥാപിക്കാൻ സാധിക്കുമെന്ന് ദേശീയപാതാ എക്‌സിക്യൂട്ടീവ് എൻജിനീയർ കളക്‌ടർക്ക് റിപ്പോർട് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട് പരിഗണിച്ച് കളക്‌ടർ ഉത്തരവ് ഇറക്കുകയാണെങ്കിൽ ശനിയാഴ്‌ച മുതൽ ചരക്കുവാഹനങ്ങളും കടത്തിവിട്ടേക്കും.

Read also: കോവിഡ് സുരക്ഷാ മാനദണ്ഡം ലംഘിക്കുന്നവർക്ക് വിമാനയാത്രാവിലക്ക്; കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE