വയനാട് പാക്കേജ്; ഗ്രീൻ കോറിഡോർ പദ്ധതിക്ക് 850 കോടി

By Trainee Reporter, Malabar News
Representational Image
Ajwa Travels

വയനാട്: വൈദ്യുതി വിതരണ ശൃംഖല ശക്‌തിപ്പെടുത്തുന്ന ഗ്രീൻ കോറിഡോർ പദ്ധതിക്ക് 850 കോടി രൂപ അനുവദിച്ചു. വയനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. മൈസൂരു-അരീക്കോട് 400 കെവി ലൈനിൽ മാനന്തവാടി ഭാഗത്ത് 400 കെവി സബ് സ്‌റ്റേഷൻ നിർമിക്കാനാണ് പദ്ധതി. ഇത് കണ്ണൂർ ജില്ലയിലേക്കും വ്യാപിപ്പിക്കും.

വൈദ്യുതി പ്രസരണ നഷ്‌ടം കുറച്ച് വിതരണ ശൃംഖല ശക്‌തിപ്പെടുത്തുന്ന പദ്ധതിയാണ് ഗ്രീൻ കോറിഡോർ സംവിധാനം. പ്രതിദിനം ഏഴ് കോടി യൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിക്കുന്നത്. അതിൽ അഞ്ചു കോടിയും പുറത്തുനിന്നും ഉള്ളതാണ്. ഈ വൈദ്യുതി പ്രസരണ നഷ്‌ടം കുറച്ച് സുഗമമായി എത്തിക്കാൻ ഗ്രീൻ കോറിഡോറിലൂടെ കഴിയും.

60 കെവി ലൈനിൽ 110 കെവി ലൈനിലേക്ക് ഉയർത്തുന്നതിന് 100 കോടി രൂപയുടെ പദ്ധതിയും വയനാട് പാക്കേജിൽ ഉണ്ട്. കൂടാതെ, നദീതീരങ്ങളിലൂടെ ലൈൻ വലിച്ച് കാർഷിക മേഖലയിൽ ജലസേചനത്തിന് വൈദ്യുതി എത്തിക്കാനും, പട്ടികവർഗ വകുപ്പ് മുഖേന വൈദ്യുതീകരണം നടപ്പിലാക്കാനും പദ്ധതികൾ ഉണ്ട്.

Read Also: മലപ്പുറത്ത് കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE