വിധുവിന്റെ രാജി സ്വീകരിച്ചതായി ഡബ്ല്യൂസിസി

By Trainee Reporter, Malabar News
wcc_vidhu_Malabar News
Ajwa Travels

സംവിധായക വിധു വിന്‍സെന്റിന്റെ രാജി സ്വീകരിച്ചതായി വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ്. 2020 ജൂണ്‍ 27ന് വിധു സംഘടനക്ക് അയച്ച കത്ത്, ഔദ്യോഗിക നോട്ടീസും രാജിയുമായി കരുതിയാണ് ഡബ്ല്യൂസിസി നടപടികള്‍ സ്വീകരിച്ചത്. ഇന്നലെയാണ് വിധു വിന്‍സെന്റിന്റെ രാജിയില്‍ സംഘടന മറുപടി നല്‍കിയത്. ഒരുമിച്ചിരുന്ന് സംസാരിച്ചു തീര്‍പ്പാക്കേണ്ടിയിരുന്ന കാര്യം രാജിയിലേക്ക് എത്തിച്ചുവെന്ന രീതിയിലാണ് സംഘടനയുടെ മറുപടി. ജനാധിപത്യമര്യാദകളോടെ സാധ്യമായ ഒരു ചര്‍ച്ച, വിധു വിന്‍സെന്റിനും സംഘടനക്കുമിടയില്‍ നടന്നില്ലെന്നത് നിര്‍ഭാഗ്യകരമായെന്നും മറുപടിയില്‍ പറയുന്നു. ഡബ്ല്യൂസിസിയുടെ ഔദ്യോഗിക ബ്ലോഗിലാണ് മറുപടി രേഖപ്പെടുത്തിയിരിക്കുന്നത്.

സംഘടനയില്‍ ഇരട്ടതാപ്പാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിധു വിന്‍സെന്റ് രാജി പ്രഖ്യാപിച്ചത്. സംഘടനക്കെതിരെയും നടി പാര്‍വതിക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് തന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു വിധു വിന്‍സെന്റിന്റെ രാജി പ്രഖ്യാപനം. വിധു സംവിധാനം ചെയ്ത സ്റ്റാന്‍ഡ് അപ്പ് സിനിമയുടെ നിര്‍മ്മാണം FEFKA ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ഏറ്റെടുത്തതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നാണ് വിവരം. 2019 ഡിസംബറിലാണ് നിമിഷ സജയനും രജിഷയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സ്റ്റാന്‍ഡ് അപ്പ് റിലീസ് ചെയ്തത്. റിലീസിനുശേഷം വിധു സംഘടനാകാര്യങ്ങളില്‍ പങ്കെടുത്തിരുന്നില്ലായെന്നും മറുപടിയില്‍ സൂചിപ്പിക്കുന്നു.

വിധു വിന്‍സെന്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത രാജി കത്തിന്റെ പൂര്‍ണരൂപം:

2017ല്‍ നടിക്കെതിരെയുണ്ടായ ലൈംഗിക അതിക്രമത്തെ തുടര്‍ന്നാണ് വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ് രൂപീകരിച്ചത്. പ്രാരംഭ കാലഘട്ടത്തില്‍ സംഘടനയില്‍ സജീവമായിരുന്ന ആളായിരുന്നു വിധുവെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

രാജി സ്വീകരിച്ചതിന്റെ കാര്യകാരണങ്ങൾ വളരെ വിശദമായി പ്രതിപാദിക്കുന്ന WCC യുടെ ബ്ലോഗ് ഇവിടെ വായിക്കാം: WCCBlog

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE