ഇമ്രാന്റെ ചികിൽസക്കായി ശേഖരിച്ച തുക എന്ത് ചെയ്‌തു? വിശദീകരണം തേടി ഹൈക്കോടതി

By News Desk, Malabar News
dowry-case-kerala high court
Representational Image

കൊച്ചി: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്‌എംഎ) ബാധിച്ച് മരിച്ച ആറുമാസം പ്രായമുള്ള ഇമ്രാന്റെ ചികിൽസാർഥം ശേഖരിച്ച പണത്തിന്റെ വിവരങ്ങൾ തേടി ഹൈക്കോടതി. ഇത് സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിന് ചീഫ് ജസ്‌റ്റിസ്‌ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി.

അപൂർവ രോഗങ്ങളുടെ ചികിൽസക്കുള്ള ഫണ്ട് രൂപീകരണം സംബന്ധിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇമ്രാന്റെ ചികിൽസക്കായി ശേഖരിച്ച തുകയുടെ വിവരങ്ങൾ തേടിയത്. ഈ തുക മറ്റ് കുട്ടികളുടെ ചികിൽസക്കായി ഉപയോഗിക്കാൻ കഴിയില്ലേ എന്നും കോടതി ചോദിച്ചു.

എസ്‌എംഎ ബാധിച്ച് മൂന്നര മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലായിരുന്ന ഇമ്രാൻ ജൂലൈ 20 ചൊവ്വാഴ്‌ച രാത്രി 11.30ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. 18 കോടി വേണ്ട ചികിൽസയ്‌ക്ക് ചൊവ്വാഴ്‌ച രാത്രി വരെ 16.5 കോടിയോളം രൂപ സമാഹരിച്ചിരുന്നു. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ഏറാന്തോട് മദ്രസപ്പടിയിലെ ആരിഫിന്റെയും റമീസ് തസ്‌നിയുടെയും മൂന്നാമത്തെ കുട്ടിയാണ് ഇമ്രാന്‍. മകന് സൗജ്യന്യ ചികിൽസ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരിഫ് സമർപ്പിച്ച ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Also Read: ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് വീണ്ടും നിയമസഭാ മാർച്ച്; സംഘർഷം; ജലപീരങ്കി പ്രയോഗിച്ച് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE