തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ബിജെപി എംപിയുടെ ഭാര്യ; വിവാഹബന്ധം അവസാനിച്ചുവെന്ന് എംപി 

By Syndicated , Malabar News
sujata.Soumitra_Malabar news
Ajwa Travels

കൊല്‍ക്കത്ത: ബിജെപി എംപിയും ബംഗാള്‍ യുവമോര്‍ച്ച പ്രസിഡണ്ടുമായ സൗമിത്ര ഖാന്റെ ഭാര്യ സുജാത മൊണ്ഡല്‍ ഖാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്‍ത്തയില്‍ നടന്ന ചടങ്ങില്‍ തൃണമൂല്‍ നേതാവും എംപിയുമായ സൗഗത റോയി പാര്‍ട്ടി പതാക നല്‍കി അവരെ സ്വാഗതം ചെയ്‌തു.

തനിക്ക് സമാധാനമായി ഒന്ന് ശ്വസിക്കണമെന്നും കഴിവുള്ള ഒരു പാര്‍ട്ടിയുടെ കഴിവുള്ള നേതാവാകണമെന്നും പറഞ്ഞുകൊണ്ടാണ് സുജാത ബിജെപി വിട്ടത്. പാര്‍ട്ടി വിട്ട  സുജാതക്കെതിരെ വിവാഹ മോചന ഹരജി ഫയല്‍ ചെയ്യുമെന്ന് സൗമിത്ര ഖാന്‍ പറഞ്ഞു.

‘എനിക്ക് ശ്വസിക്കണം, എനിക്ക് ബഹുമാനം വേണം. കഴിവുള്ള ഒരു പാര്‍ട്ടിയുടെ കഴിവുള്ള നേതാവാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ പ്രിയപ്പെട്ട ദീദിയുമായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’  സുജാത  പറഞ്ഞു. പുതുതായി വന്നവര്‍ക്കും അഴിമതി നിറഞ്ഞ നേതാക്കള്‍ക്കുമാണ് ബിജെപിയില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതെന്ന് അവര്‍ പറഞ്ഞു. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന തൃണമൂല്‍ വിമതരെ സൂചിപ്പിച്ച് കൊണ്ടായിരുന്നു പ്രസ്‌താവന.

2014ലെ തിരഞ്ഞെടുപ്പില്‍ ബിഷ്‌ണുപുര്‍ മണ്ഡലത്തില്‍ നിന്ന് സൗമിത്ര ഖാന്‍ വിജയിച്ചത് ഭാര്യയുടെ പിന്തുണയോടെ ആയിരുന്നു. ക്രിമിനല്‍ കേസില്‍ പ്രതിയായതിനാല്‍ ബിഷ്‌ണുപുര്‍ മണ്ഡലത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സൗമിത്ര ഖാനെ കോടതി തടഞ്ഞിരുന്നു. ഇയാള്‍ക്ക് വേണ്ടി സുജാത മോണ്ഡലാണ് മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നത്.

നിരവധി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് കൂറുമാറി ബിജെപിയില്‍ ചേര്‍ന്നതിന് മറുപടിയാണ് സുജാതയുടെ കൂറുമാറ്റമെന്ന് കണക്കാക്കപ്പെടുന്നു. എംഎല്‍എമാരും എംപിമാരും ഉള്‍പ്പെടെ 35 തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിവിട്ട്  ബിജെപിയിലേക്ക് കൂറുമാറിയിരുന്നു.

Read also: ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടക്കം കാണില്ല; അമിതാവേശം വേണ്ടെന്ന് പ്രശാന്ത് കിഷോര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE