ലതിക സുഭാഷിനെ തിരികെ എത്തിക്കാൻ ശ്രമിക്കും; താരിഖ് അൻവർ

By Trainee Reporter, Malabar News
Tariq-Anwar
Ajwa Travels

കോഴിക്കോട്: കോൺഗ്രസ് വിട്ട ലതിക സുഭാഷിനെ പാർട്ടിയിലേക്ക് തിരികെ എത്തിക്കാൻ ശ്രമിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ലതിക കോൺഗ്രസ് വിട്ടത് നിർഭാഗ്യകരമാണ്. തിരഞ്ഞെടുപ്പിൽ ലതികക്ക് സീറ്റ് നൽകാൻ ശ്രമിച്ചിരുന്നു. എന്നാൽ അവർ മൽസരിക്കാൻ ആഗ്രഹിച്ച സീറ്റ് വിട്ടുനൽകാൻ ജോസഫ് വിഭാഗം തയാറായില്ലെന്നും താരിഖ് അൻവർ പറഞ്ഞു.

കേരളത്തിലെ എല്ലാ കാര്യങ്ങളും രണ്ട് ഗ്രൂപ്പുകൾ തീരുമാനിക്കുന്നുവെന്ന പിസി ചാക്കോയുടെ ആക്ഷേപത്തിനും താരിഖ് അൻവർ മറുപടി നൽകി. എല്ലാ സംസ്‌ഥാനങ്ങളിലും ഗ്രൂപ്പുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡെൽഹിയിൽ കോൺഗ്രസിന്റെ ചുമതല പിസി ചാക്കോക്കായിരുന്നു. ഡെൽഹിയുടെ ചുമതലയിൽ നിന്നും മാറ്റിയപ്പോൾ ചാക്കോക്ക് കാത്തിരിക്കാമായിരുന്നെന്നും താരിഖ് അൻവർ ചൂണ്ടിക്കാട്ടി. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സംഘടനാ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കുമെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു.

Read also: ആർ‌എസ്‌എസിനെ ഇനി മുതൽ ‘സംഘപരിവാർ’ എന്ന് വിളിക്കില്ല; രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE