യുവതി തീവണ്ടിതട്ടി മരിച്ച സംഭവം; ആത്‌മഹത്യാ പ്രേരണക്ക് ഭര്‍ത്താവ് റിമാൻഡിൽ

By Central Desk, Malabar News
Woman died by train hit _ Husband remanded for suicide attempt
മരണപ്പെട്ട ലിജിനയും ഭർത്താവ് ശാലുവും
Ajwa Travels

മലപ്പുറം: ജില്ലയിലെ വള്ളിക്കുന്നില്‍ യുവതി തീവണ്ടിതട്ടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ശാരീരിക മാനസിക പീഡനവും ആത്‌മഹത്യാ പ്രേരണക്കുമാണ് പരുത്തിക്കാട് പടിഞ്ഞാറേ കോട്ടാക്കളം കമ്മിളികൊല്ലരാളി ശാലു(42) അറസ്‌റ്റിലായത്‌.

സ്വര്‍ണവും പണവും ചോദിച്ച് നിരന്തരം യുവതിയെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കളും അയൽവാസികളും ആരോപിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് വള്ളിക്കുന്ന് അത്താണിക്കല്‍ നവജീവന്‍ സ്‌കൂളിന് സമീപം ചാലിയം വട്ടപ്പറമ്പിലെ മുടക്കയില്‍ ഗംഗാധരന്റെ മകള്‍ ലിജിന (37)യെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടത്.

ഭര്‍തൃപീഡനമാണ് ദുരൂഹ മരണത്തിന് പിന്നിലെന്ന് കാണിച്ച് ലിജിനയുടെ സഹോദരനും ബന്ധുക്കളും പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലും മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതിയും നല്‍കിയിരുന്നു. ട്രെയിൻ തട്ടി മരിക്കുന്നതിന് മുൻപ് യുവതിയെ എഴുതിയ പരാതിയും ബന്ധുക്കൾ പൊലീസിന് കൈമാറിയിരുന്നു. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

Most Read: ‘ഓപ്പറേഷന്‍ ഓയില്‍’ പദ്ധതി; ഒരാഴ്‌ചയിൽ 426 പരിശോധനകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE