വനിതാ ഏകദിന ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

By Staff Reporter, Malabar News
odi-indian-world-cup
Ajwa Travels

മുംബൈ: ന്യൂസീലൻഡ് ആതിഥ്യം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. യുവ താരം ജമീമ റോഡ്രിഗസിനും പേസർ ശിഖ പാണ്ഡെയ്‌ക്കും ടീമിൽ ഇടം ലഭിച്ചില്ല. സമീപകാലത്ത് മികച്ച പ്രകടനം നടത്തിയ യസ്‌തിക ഭാട്ടിയ, സ്‌നേഹ് റാണ എന്നിവർ ടീമിൽ സ്‌ഥാനം കണ്ടെത്തി. വെറ്ററൻ താരം ജുലൻ ഗോസ്വാമിയും ടീമിലുണ്ട്. മിതാലി രാജാണ് ക്യാപ്റ്റൻ.

കോവിഡ് ഇടവേളയ്‌ക്ക് ശേഷം കളിച്ച അഞ്ച് ഏകദിനങ്ങളിലെ മോശം പ്രകടനങ്ങളാണ് ജമീമയുടെ സ്‌ഥാനം തെറിപ്പിച്ചത്. 1, 9, 0, 8, 4 എന്നിങ്ങനെയായിരുന്നു താരത്തിൻ്റെ സ്‌കോറുകൾ. പിന്നീട് ദി ഹണ്ട്രഡിലും വനിതാ ബിഗ് ബാഷിലും തകർപ്പൻ പ്രകടനം നടത്തിയ യുവതാരം ടി-20 ടീമിൽ ഇടംപിടിച്ചെങ്കിലും ഏകദിന മൽസരങ്ങളിൽ കളിച്ചില്ല. പകരം കളിച്ച യസ്‌തിക ഭാട്ടിയ അവസരം മുതലാക്കുകയും ചെയ്‌തു.

സമീപകാലത്ത് ശിഖ പാണ്ഡെയും മോശം ഫോമിലാണ്. 32കാരിയായ താരത്തിന് പകരം യുവതാരങ്ങളായ മേഘന സിംഗും, രേണുക സിംഗും ടീമിൽ കളിക്കും. ഇരുവരും കഴിഞ്ഞ വർഷം ഓസ്ട്രേലിയക്ക് എതിരെ അരങ്ങേറിയ താരങ്ങളാണ്.

ലോകകപ്പിന് മുൻപ് ന്യൂസീലൻഡിനെതിരെ അഞ്ച് ഏകദിന മൽസരങ്ങൾ കളിക്കാനുള്ള ടീമും ഇത് തന്നെയാണ്. പര്യടനത്തിലെ ഒരു ടി-20ക്കുള്ള ടീമും പ്രഖ്യാപിച്ചു. ഇതിലും ജമീമയ്‌ക്ക് ഇടം ലഭിച്ചില്ല. ടി-20 ടീമിനെ ഹർമൻപ്രീത് കൗർ നയിക്കും.

Read Also: സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകാൻ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE