സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകാൻ തീരുമാനം

By Web Desk, Malabar News
V Sivankutty
Ajwa Travels

തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകാൻ തീരുമാനം. പ്രധാന അധ്യാപകനെ (ഹെഡ് മാസ്‌റ്റർ) വൈസ് പ്രിൻസിപ്പൽ ആക്കാനും തീരുമാനമായി. പദ്ധതി നടപ്പാക്കുന്നത് അടുത്ത അധ്യയന വർഷം മുതലാണ്.

ഖാദർ കമ്മിറ്റിയുടെ ശുപാർശയിലാണ് തീരുമാനം. വിദ്യാഭ്യാസ പരിഷ്‌കരണത്തിനായി നിയോഗിച്ച കമ്മിറ്റി ആയിരുന്നു ഖാദർ കമ്മിറ്റി. ഹൈസ്‌കൂൾ- ഹയർസെക്കൻഡറി ഏകീകരണം എന്ന ശുപാർശയാണ് ഖാദർ കമ്മിറ്റി റിപ്പോർട് മുന്നോട്ടുവെയ്‌ക്കുന്നത്. ഇത് നടപ്പാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോവുകയാണ് സംസ്‌ഥാന സർക്കാർ.

സ്‌കൂളുകളിലെ അനധ്യാപകരുടെ സേവന വേതന വ്യവസ്‌ഥകൾ പുനർനിർണയിക്കാനും തീരുമാനമായി. അനധ്യാപകരുടെ ശമ്പളവും അലവൻസും വർധിപ്പിക്കും. തീരുമാനം വിദ്യാഭ്യാസ ഓഫിസുകളിൽ ഉള്ളവർക്കും ബാധകമാണ്. കരട് നിർദ്ദേശം സർക്കാർ തയാറാക്കും.

അതേസമയം ഖാദർ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കുന്നതിന് എതിരെ അധ്യാപക സംഘടനാ പ്രതിനിധികൾ രംഗത്ത് വന്നിട്ടുണ്ട്. ഖാദർ കമ്മറ്റിയുടെ റിപ്പോർട്ടിന്റെ ഒരു ഭാഗം മാത്രമേ പുറത്ത് വന്നിട്ടുള്ളൂ. സമ്പൂർണ റിപ്പോർട് പുറത്തു വരുന്നതിനു മുൻപ് റിപ്പോർട് നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് അധ്യാപക സംഘടനകളുടെ നിലപാട്.

National News: കോവാക്‌സിന്‍ എടുത്ത കുട്ടികള്‍ക്ക് വേദന സംഹാരികള്‍ നല്‍കരുത്; ഭാരത് ബയോടെക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE