തൃശൂർ: മരംമുറി കേസിൽ അന്വേഷണ ചുമതലയുള്ള ഉന്നത ഉദ്യോഗസ്‌ഥർ ഇന്ന് തൃശൂരിൽ യോഗം ചേരും. അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് യോഗം. ജില്ലയില്‍ മരം മുറിക്കല്‍ അന്വേഷിക്കുന്ന വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കും. സംസ്‌ഥാനത്ത് ഏറ്റവും കൂടുതല്‍ മരം മുറിച്ചു കടത്തിയത് തൃശൂരിലാണെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ ഫ്‌ളൈയിംഗ് സ്വകാഡ് നടത്തിയ പരിശോധനയില്‍ തൃശൂര്‍ വനം ഡിവിഷനില്‍ നിന്ന് കടത്തിയ 80 ലക്ഷം രൂപയിലേറെ വിലവരുന്ന തേക്ക് തടികള്‍ കണ്ടെത്തിയിരുന്നു. പട്ടിക്കാട്, പൂമല പ്രദേശങ്ങളില്‍ നിന്നാണ് ക്രമവിരുദ്ധമായി അനുവദിച്ച പാസില്‍ മുറിച്ച് കടത്തിയ തേക്ക് തടികള്‍ കണ്ടെത്തിയത്. ഭൂവുടമയ്‌ക്കും മരം കൊണ്ടുപോയ ആള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
Read also: മൂന്നാം തരംഗ പ്രതിരോധം; പ്രതിദിനം 2-2.5 ലക്ഷം പേർക്ക് വാക്‌സിൻ നൽകണം