ലോക എയ്ഡ്സ് ദിനാചരണം; ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു

By Staff Reporter, Malabar News
aids day_malabar news
Representational Image
Ajwa Travels

കണ്ണൂര്‍: ജില്ലയില്‍ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായിക് പരിപാടിയുടെ ഉല്‍ഘാടനം നിര്‍വഹിച്ചു. ‘ഉത്തരവാദിത്വം പങ്കുവെക്കാം, ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.

എച്ച്ഐവി ബാധ തടയുന്നതിനുള്ള സാമൂഹികമായ ഉത്തരവാദിത്വം നമുക്കെല്ലാവര്‍ക്കും ഉണ്ടെന്നും എയ്ഡ്സ് ബാധിതരെ ഒറ്റപ്പെടുത്തുകയല്ല മറിച്ച് രോഗത്തിനെതിരെ പൊരുതാന്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ് നാം വേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

സുരക്ഷിതമായ ലൈംഗിക ബന്ധം, ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ സുരക്ഷിത ഉറ ഉപയോഗിക്കുക, മയക്കുമരുന്നിന്റെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുക, അംഗീകൃത രക്‌തബാങ്കില്‍ നിന്ന് മാത്രം രക്‌തം സ്വീകരിക്കുക, ഗര്‍ഭിണികള്‍ മുന്‍കൂട്ടി എച്ച്ഐവി പരിശോധന നടത്തുകയും എച്ച്ഐവി ബാധിതരെങ്കില്‍ ശരിയായ ചികില്‍സയിലൂടെ കുഞ്ഞിലേക്കുള്ള വ്യാപനം തടയുകയും ചെയ്യുക എന്നിവയിലൂടെ നമുക്ക് എയ്ഡ്‌സ് നിയന്ത്രിക്കാം.

ചോല, ഹെല്‍ത്ത് ലൈന്‍ എന്നീ സന്നദ്ധ സംഘടനകളുടെയും നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റുകളുടെയും സഹകരണത്തോടെ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മെഴുകുതിരി തെളിയിക്കുകയും റെഡ് റിബണ്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുകയും ചെയ്‌തു.

ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. എം കെ ഷാജ്, ഡോ. പ്രീത, എയ്ഡ്സ് നിയന്ത്രണ പരിപാടി നോഡല്‍ ഓഫീസര്‍ ഡോ. ജി അശ്വിന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്‌മായില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

Malabar News: ഫാഷൻ ഗോൾഡ് തട്ടിപ്പ്; വിചാരണക്കായി പ്രത്യേക കോടതി വേണം, പ്രതിഷേധ മാർച്ചുമായി നിക്ഷേപകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE