മുംബൈ: പാകിസ്‌ഥാനെതിരായ ഇന്ത്യയുടെ തോല്‍വിയ്‌ക്ക് പിന്നാലെ മുഹമ്മദ് ഷമിക്കെതിരെ സൈബര്‍ ആക്രമണം. ഷമിയുടെ മുസ്‌ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തി ഹിന്ദുത്വവാദികളാണ് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തുന്നത്. പാകിസ്‌ഥാനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നാണ് ആരോപണം. പാകിസ്‌ഥാനോട് കൂറുള്ള ഇന്ത്യന്‍ മുസ്‌ലിം എന്നാണ് ഒരാളുടെ ട്വീറ്റിൽ പറയുന്നത്.
Mohammad Shami is an Indian cricketer; a bowler. These are comments on his IG right now, with people claiming he took money from Pakistan that he was playing for Pakistan and helped India lose because he is a Muslim. https://t.co/a9ZK5BEojF
— Sana Saeed (@SanaSaeed) October 24, 2021
‘നിങ്ങളുടെ സമുദായത്തെ ജയിപ്പിക്കാന്‍ എത്രം പണം നിങ്ങൾ കൈപറ്റി ?’ എന്നാണ് മറ്റൊരു ട്വീറ്റിൽ ചോദിക്കുന്നത്. ഞായറാഴ്‌ച നടന്ന മൽസരത്തില്‍ ഇന്ത്യ 10 വിക്കറ്റിനാണ് പാകിസ്‌ഥാനോട് പരാജയപ്പെട്ടത്. ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യ പാകിസ്‌ഥാനോട് തോല്‍ക്കുന്നത്. 18ആം ഓവര്‍ എറിഞ്ഞ ഷമി 17 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇതിന്റെ പേരിലാണ് ഷമിക്കെതിരായ സംഘ്പരിവാർ അനുകൂലികളുടെ ആക്രമണം.
Read Also: സംസ്‌ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്‌ചിതകാല സമരത്തിലേക്ക്