തിരുവനന്തപുരം: കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ശക്‌തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാളെ 13 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലിനും ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്.
മലയോര മേഖലയിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കാണമെന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
നിലവിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
അതേസമയം ബംഗാൾ ഉൾക്കടലിൽ തിങ്കളാഴ്‌ചയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Most Read: കോവിഡ് വാക്‌സിൻ; കാലാവധി 9 മാസമാക്കാൻ യൂറോപ്യൻ യൂണിയൻ