ഹൈദരാബാദ്: ബിജെപി അധികാരത്തില്‍ വന്നാല്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മല്‍ക്കാജ്ഗിരി ഡിവിഷനിലെ റോഡ്‌ഷോയിലാണ് ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്.
‘ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യാമോ എന്ന് ചിലര്‍ എന്നോട് ചോദിച്ചു. ഞാന്‍ അവരോട് തിരികെ ചോദിച്ചു, എന്തുകൊണ്ട് പറ്റില്ലെന്ന്?’, ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തില്‍ വന്നശേഷം ഞങ്ങള്‍ ഫൈസാബാദിനെ അയോധ്യ എന്നും അലഹബാദിനെ പ്രയാഗ്‌രാജ് എന്നും പുനര്‍നാമകരണം ചെയ്‌തത് കണ്ടില്ലേ’ -യോഗി പറഞ്ഞു.
സത്യപ്രതിജ്‌ഞ ചെയ്യുമ്പോള്‍ ‘ഹിന്ദുസ്‌ഥാന്‍’ എന്ന് പറയാന്‍ മടിച്ച എഐഎംഐഎം എംഎല്‍എയായ അക്‌തറുല്‍ ഇമാന്റെ പ്രവര്‍ത്തിയെയും യോഗി വിമര്‍ശിച്ചു. ‘അവര്‍ ഹിന്ദുസ്‌ഥാനില്‍ താമസിക്കും, എന്നാല്‍ ഹിന്ദുസ്‌ഥാന്റെ പേരില്‍ സത്യപ്രതിജ്‌ഞ ചെയ്യാന്‍ മടിക്കുന്നു’ യോഗി പറഞ്ഞു. ഡിസംബര്‍ ഒന്നിനാണ് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്.
Read also: ഡെല്‍ഹി ചലോ: കര്‍ഷകരുമായി എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചക്ക് തയ്യാര്‍; അമിത് ഷാ