യുവനടിയെ അപമാനിച്ച കേസ്; വടക്കന്‍ ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

By Team Member, Malabar News
Malabarnews_kochi
Representational image
Ajwa Travels

കൊച്ചി : കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വച്ച് യുവനടിയെ അപമാനിച്ച കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ച് പോലീസ്. ഇതിന്റെ ഭാഗമായി വടക്കന്‍ ജില്ലകളായ തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ അന്വേഷണം ആരംഭിക്കും. ഇതിനായി മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പോലീസ് ഇവിടങ്ങളിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

സംഭവദിവസം തന്നെ യുവാക്കള്‍ കൊച്ചി വിട്ടതായാണ് പോലീസ് കരുതുന്നത്. അതിനാല്‍ കൊച്ചി സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും രാത്രി പുറപ്പെടുന്ന ദീര്‍ഘദൂര ട്രെയിനുകളുടെ സ്‌റ്റോപ്പുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ വടക്കന്‍ ജില്ലകളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

എറണാകുളത്ത് നിന്നും വടക്കന്‍ ജില്ലകളിലുള്ള റെയില്‍വേ സ്‌റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധന നടത്തി പ്രതികളെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ പോലീസ് നടത്തുന്നത്. ഒപ്പം തന്നെ പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ ഇവരുടെ വിവരങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും പോലീസ് അറിയിക്കുന്നുണ്ട്. ഷോപ്പിംഗ് മാളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നും നടി തന്നെയാണ് പ്രതികളുടെ ദൃശ്യങ്ങള്‍ തിരിച്ചറിഞ്ഞത്. അതിന് ശേഷമാണ് പ്രതികളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടത്.

Read also : 5000 പേര്‍ക്ക് പ്രവേശനമില്ല; ശബരിമലയില്‍ കൂടുതല്‍ പേര്‍ക്ക് ബുക്കിംഗ് ആരംഭിച്ചില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE