‘സുരക്ഷിത കരങ്ങളിൽ’; നന്ദി പറഞ്ഞ് ബാബുവിന്റെ മാതാവ്

By News Desk, Malabar News
Young man trapped in cave at Palakkad

പാലക്കാട്: പ്രാർഥനകൾ വിഫലമായില്ല, രണ്ടുദിവസത്തെ ആശങ്കകൾക്കും ഭയത്തിനും വിരാമമിട്ട് കൊണ്ട് മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ മകൻ സുരക്ഷിതനായി തിരികെ എത്തിയതിന്റെ ആശ്വാസത്തിലാണ് ബാബുവിന്റെ അമ്മ. രണ്ട് ദിവസമായി മലയുടെ പരിസരത്ത് തന്നെ ഉറങ്ങാതെ മകനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അവർ.

‘കരസേനയിൽ പൂർണ വിശ്വാസം ഉണ്ടായിരുന്നു. ഒരുപാട് നന്ദിയുണ്ട്. എല്ലാവരുടെയും പ്രാർഥനയുടെ ഫലമാണ് മകൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്’; ബാബുവിന്റെ അമ്മ പറഞ്ഞു. നിലവിൽ കഞ്ചിക്കോട് ഹെലിപാഡിലേക്കാണ് ബാബുവിനെ കൊണ്ടുപോകുന്നത്. അവിടേക്ക് എത്താൻ അമ്മക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉടൻ തന്നെ ബാബു അമ്മയെ കാണുമെന്നാണ് വിവരം.

ആരോഗ്യനില പരിശോധിച്ച ശേഷം ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റും. ഏതെങ്കിലും സ്വകാര്യ ആശുപത്രിയിലേക്കാണോ അതോ ജില്ലാ ആശുപത്രിയിലേക്കാണോ ബാബുവിനെ കൊണ്ടുപോകുന്നത് എന്ന് വ്യക്‌തമല്ല. ബാബുവിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെങ്കിലും രണ്ടുദിവസം ആഹാരമോ വെള്ളമോ ലഭിക്കാത്തതിനാൽ ചികിൽസ നൽകേണ്ടതുണ്ടെന്ന് രക്ഷാസേന നിർദ്ദേശിച്ചിട്ടുണ്ട്.

Also Read: തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ ഇന്ധനവില ഉയർന്നേക്കും; റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE