ആരോഗ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യുവമോർച്ച

By News Desk, Malabar News
YUVAMORCHA protest
Ajwa Travels

കൊച്ചി: ആരോഗ്യ മന്ത്രി കെകെ ശൈലജക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം. തൃപ്പൂണിത്തുറയിൽ വെച്ചായിരുന്നു സംഭവം.

പിൻവാതിൽ നിയമങ്ങളുടെയും സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളുടെയും ഭാഗമായ പ്രതിഷേധമായാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. തൃപ്പൂണിത്തുറയിലെ ആരോഗ്യ ഗവേഷണ കേന്ദ്രത്തിന്റെ ഉൽഘാടനത്തിന് ശേഷം മന്ത്രി കൊച്ചിയിലേക്ക് മടങ്ങുമ്പോഴായിരുന്നു പ്രതിഷേധം.

പത്തോളം വരുന്ന യുവമോർച്ച പ്രവർത്തകർ കരിങ്കൊടിയുമായി മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. സംഭവ സ്‌ഥലത്തുണ്ടായിരുന്ന സിപിഎം പ്രവർത്തകർ യുവമോർച്ച പ്രവർത്തകരുമായി ഏറ്റുമുട്ടുന്ന സംഭവവും അരങ്ങേറി. തുടർന്ന് പോലീസെത്തി ഇരുവിഭാഗത്തെയും മാറ്റിയ ശേഷമാണ് ആരോഗ്യമന്ത്രിക്ക് പോകാനായത്.

Also Read: കോവിഡ് രണ്ടാം തരംഗം; ആലപ്പുഴയിൽ കൂടുതൽ ശ്രദ്ധ, നിർദേശങ്ങൾ നൽകി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE