കരിപ്പൂർ വിമാനാപകടം: ഉടൻ അന്വേഷണമാരംഭിക്കും, വിമാനം തെന്നിമാറിയതാണ് കാരണമെന്ന് എയർ ഇന്ത്യ

By Desk Reporter, Malabar News
plane crash Malabar News
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വെള്ളിയാഴ്ച വൈകിട്ടുണ്ടായ അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉത്തരവിട്ടു (ഡി ജി സി എ ). ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ഡി ജി സി എ പറഞ്ഞു.
അതേസമയം വിമാനം റൺവേയിൽ നിന്നും തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്ന് എയർ ഇന്ത്യ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. വൈകിട്ട് 7.52 നുണ്ടായ അപകടത്തിൽ അഗ്നിബാധ റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്നും എയർ ഇന്ത്യ അറിയിച്ചു.
എയർ ഇന്ത്യയുടെയും എയർപോർട്ട്‌ അതോറിറ്റി ഓഫ് ഇന്ത്യയുടെയും സംഘങ്ങൾ പ്രാഥമിക അന്വേഷണത്തിനായി കോഴിക്കോട്ടെത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചിരുന്നു.
അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. രക്ഷാപ്രവർത്തനത്തിനും മറ്റ് ആവശ്യങ്ങൾക്കും കേന്ദ്രത്തിന്റെ പൂർണസഹായം പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിഷയത്തിൽ ഇടപെട്ടിരുന്നു, അദ്ദേഹത്തിന്റെ നിർദേശപ്രകാരം വിമാനത്താവളത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി എൻ ഡി ആർ എഫ് സംഘത്തെ നിയോഗിച്ചതായി എൻ ഡി ആർ എഫ് മേധാവി എസ്. ആർ പ്രധാൻ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്താനും അപകടത്തെ ക്കുറിച്ചുള്ള വിവരങ്ങൾ കേന്ദ്രത്തിന് നൽകുവാനുമായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ന് കോഴിക്കോട്ടെത്തും.
അപകടത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവർ ദുഃഖം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE