ഐക്യരാഷ്‌ട്ര സഭക്ക് പത്ത് കോടി ഡോളര്‍ സഹായവുമായി സൗദി

By Team Member, Malabar News
Malabarnews_abdulla al muallimi
അബ്ദുള്ള അൽ മുഅല്ലിമി
Ajwa Travels

റിയാദ് : ഐക്യരാഷ്‌ട്ര സഭക്ക് കോവിഡ് വിരുദ്ധ പോരാട്ടത്തിനായി പത്ത് കോടി ഡോളര്‍ സഹായം നല്‍കി സൗദി അറേബ്യ. ആഗോളതലത്തില്‍ കോവിഡ് പ്രതിസന്ധി പരിഹരിക്കാനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് സഹായം നല്‍കിയത്. ഐക്യരാഷ്‌ട്ര സഭയിലെ സൗദി അറേബ്യ പ്രതിനിധി അബ്‌ദുള്ള അല്‍ മുഅല്ലിമിയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ സംഘടിപ്പിക്കാനായി ധനസഹായം നല്‍കിയത്.

ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കും യു.എന്‍ ഏജന്‍സികള്‍ നടത്തുന്ന മറ്റ് പദ്ധതികള്‍ക്കുമാണ് ഈ തുക വിനിയോഗിക്കുക. കഴിഞ്ഞ ദിവസം നടന്ന വീഡിയോ കോണ്‍ഫറന്‍സിലൂടെ യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസിന് അബ്‌ദുള്ള അല്‍ മുഅല്ലിമി സൗദിയുടെ സഹായം ഔപചാരികമായി കൈമാറി.

Read also : ‘രണ്ടാമൂഴം’ വിവാദം ഒത്തുതീര്‍ന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE