പ്ളസ് വൺ പ്രവേശനത്തിന് 10 ശതമാനം സാമ്പത്തിക സംവരണം

By Staff Reporter, Malabar News
school-reopen
Representational Image
Ajwa Travels

തിരുവനന്തപുരം: ഹയര്‍ സെക്കന്ററി പ്രവേശനത്തിന് സംവരണേതര വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് സംവരണം ഏർപ്പെടുത്തിയത്. സർക്കാർ അം​ഗീകരിച്ച പ്ളസ് വൺ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളിലാണ് സംവരണ രീതി വ്യക്‌തമാക്കുന്നത്.

നിലവിലുള്ള സംവരണ രീതിക്ക് പുറമെയായിരിക്കും സാമ്പത്തിക സംവരണമെന്ന് അധികൃതർ അറിയിച്ചു. എയ്‌ഡഡ്‌ സ്‌കൂളുകളിലെ 30 ശതമാനം സംവരണത്തിൽ 20 ശതമാനം മാനേജ്‌മെന്റ് ക്വാട്ടയായിരിക്കും. സ്‌കൂള്‍ നടത്തുന്ന സമുദായത്തിലെ കുട്ടികള്‍ക്ക് 10 ശതമാനം സംവരണത്തിന് അവകാശമുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

2014ല്‍ അനുവദിച്ച പുതിയ ബാച്ചുകളില്‍ കുട്ടികളില്ലാത്തവ തുടരില്ല. ഈ ബാച്ചുകള്‍ മലബാറിലെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റാനും തീരുമാനമായി. നേരത്തെ തന്നെ മലബാർ മേഖലയിൽ നിന്ന് ഈ ആവശ്യം ഉയർന്നിരുന്നു. കൂടുതൽ സീറ്റുകൾ വേണം, ബാച്ചുകൾ വർധിപ്പിക്കണം എന്നായിരുന്നു ആവശ്യം. പുതിയ തീരുമാനത്തോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകും.

Read Also: കുത്തിവെപ്പെടുക്കാൻ സൂചിയില്ല; കൊച്ചി കോർപറേഷനിൽ യുഡിഎഫ് പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE