വിവാഹ ചടങ്ങിൽ 100 പേർക്ക് വരെ പങ്കെടുക്കാം; നിയന്ത്രണങ്ങളിൽ ഇളവുമായി യുപി

By Team Member, Malabar News
Covid UP
Ajwa Travels

ലക്‌നൗ: സംസ്‌ഥാനത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവുകളുമായി ഉത്തർപ്രദേശ്. ഇതിന്റെ അടിസ്‌ഥാനത്തിൽ വിവാഹ ചടങ്ങുകൾക്കും, മറ്റ് പൊതു പരിപാടികൾക്കും 100 പേർക്ക് വരെ പങ്കെടുക്കാമെന്ന് അധികൃതർ വ്യക്‌തമാക്കി. അതേസമയം കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് മാത്രമേ ചടങ്ങുകൾ നടത്താൻ പാടുള്ളൂ എന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

അഡീഷണൽ ചീഫ് സെക്രട്ടറി അവിനാഷ് അശ്വതിയാണ് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവ് പ്രകാരം തുറസായ സ്‌ഥലങ്ങളിൽ നടക്കുന്ന വിവാഹം, മതപരമായ ആഘോഷങ്ങൾ എന്നിവയ്‌ക്ക്‌ 100 പേരെ പങ്കെടുപ്പിക്കാം. പരിപാടി നടക്കുന്ന സ്‌ഥലത്തിനനുസരിച്ചാണ് പങ്കെടുപ്പിക്കാവുന്ന ആളുകളുടെ എണ്ണം കണക്കാക്കുന്നതെന്നും ഉത്തരവിൽ പറയുന്നുണ്ട്.

അതേസമയം രാജ്യത്ത്  കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ വിവിധ സംസ്‌ഥാനങ്ങളിൽ ഇളവുകൾ ഏർപ്പെടുത്തുകയാണ്. ഇതിനോടകം തന്നെ നിരവധി സംസ്‌ഥാനങ്ങളിൽ സ്‌കൂളുകൾ തുറന്നിട്ടുണ്ട്. കൂടാതെ വരും മാസങ്ങളിൽ മഹാരാഷ്‌ട്ര, കേരളം തുടങ്ങിയ സംസ്‌ഥാനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്‌കൂളുകൾ തുറക്കും.

Read also: വാഹന ലൈസൻസിന് കൈക്കൂലി; വിജിലൻസ് പരിശോധനയിൽ 2,40,000 രൂപ പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE