50 ജില്ലകളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യാതെ യുപി

By Team Member, Malabar News
Covid In Uttar Pradesh
Ajwa Travels

ലക്‌നൗ: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് കേസ് പോലും റിപ്പോർട് ചെയ്യാതെ ഉത്തർപ്രദേശിലെ 50 ജില്ലകൾ. ആകെ 75 ജില്ലകളാണ് യുപിയിൽ ഉള്ളത്. ഇവിടെയാണ് 50 ജില്ലകളിൽ ഒരാൾക്ക് പോലും കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിക്കാഞ്ഞത്. കൂടാതെ നിലവിൽ സംസ്‌ഥാനത്തെ 10 ജില്ലകളിൽ സജീവ കോവിഡ് കേസുകളുടെ എണ്ണം പൂജ്യം ആണെന്നും അധികൃതർ വ്യക്‌തമാക്കി.

അലീഗഢ്, അമേഠി, ചിത്രകൂട്ട്, ഇതാ, ഫിറോസാബാദ്, ഹത്രാസ്, മിര്‍സാപുര്‍, പിലിഭിത്, പ്രതാപ്ഗഢ് എന്നീ ജില്ലകളിലാണ് സജീവ കോവിഡ് കേസുകൾ പൂജ്യം ആയത്. കോവിഡ് കേസുകളിൽ പ്രതിദിനം കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ആളുകൾ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിൽ യുപിയിൽ 58 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. കൂടാതെ 49 പേർ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് മുക്‌തരാകുകയും ചെയ്‌തിട്ടുണ്ട്‌. സംസ്‌ഥാനത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 593 ആണ്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ സംസ്‌ഥാനത്ത് കോവിഡ് മരണവും റിപ്പോർട് ചെയ്‌തിട്ടില്ല.

Read also: ടോക്യോയിൽ ഒളിമ്പിക്‌സിന് തിരശീല; ഇനി 2024ൽ പാരിസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE