കർണാടകയിൽ 14 ദിന ലോക്ക്‌ഡൗൺ; അതിർത്തിയിൽ കർശന പരിശോധന; യാത്രാ തടസം

By News Desk, Malabar News
Malabarnews_lockdown in tamilnadu
Representational image

മംഗളൂരു: കോവിഡിന്റെ രണ്ടാം വരവ് ഭീതി പരത്തിയതോടെ കർണാടകയിൽ പ്രഖ്യാപിച്ച ലോക്ക്‌ഡൗൺ ചൊവ്വാഴ്‌ച രാത്രി നിലവിൽ വന്നു. കേരള- കർണാടക അതിർത്തിയിലെ സംസ്‌ഥാനാന്തര യാത്രകളെ വരെ ലോക്ക്‌ഡൗൺ ബാധിച്ചു. ചരക്കു വാഹനങ്ങൾ, രോഗികളെയും കൊണ്ടുവരുന്ന വാഹനങ്ങൾ എന്നിവക്ക് മാത്രമാണ് അതിർത്തി കടക്കാൻ അനുവാദം.

കേരള അതിർത്തിയിൽ ദേശീയപാതയിലെ തലപ്പാടിയിലും മറ്റു പാതകളിലും കർണാടക പൊലീസ് ചെക്‌പോസ്‌റ്റുകൾ സ്‌ഥാപിച്ചു. കർശന പരിശോധനയാണ് ഇവിടങ്ങളിൽ നടക്കുന്നത്. അത്യവശ്യ യാത്രക്കാർ ഒഴികെയുള്ളവരെ അതിർത്തിയിൽ തന്നെ തടഞ്ഞു. കേരളത്തിൽ നിന്നുള്ള ബസുകളും തലപ്പാടിയിൽ സർവീസ് അവസാനിപ്പിച്ചു.

ലോക്ക്‌ഡൗണിൽ മരുന്നുകടകൾ പോലുള്ള അവശ്യ സർവീസുകൾ മാത്രമാണ് തുറന്നു പ്രവർത്തിക്കുക. രാവിലെ 6 മുതൽ 10 വരെ ഭക്ഷ്യ വസ്‌തുക്കളും മറ്റും വിൽക്കുന്ന കടകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ആവശ്യക്കാർ വീടിന് തൊട്ടടുത്തുള്ള കടകളിൽ നിന്ന് സാധനം വാങ്ങണമെന്നാണ് നിർദ്ദേശം. ദൂരസ്‌ഥലങ്ങളിൽ നിന്ന് നഗരത്തിൽസാധനങ്ങൾ വാങ്ങാൻ എത്തിയവർക്ക് ഇന്നലെ പോലീസ് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ കേസെടുക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Also Read: 45 കഴിഞ്ഞവർക്ക് രണ്ടാം ഡോസിന് ഓൺലൈൻ രജിസ്‌ട്രേഷൻ വേണ്ട; പുതിയ മാർഗനിർദ്ദേശം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE