വിയ്യൂർ സെൻട്രൽ ജയിലിൽ 15 പേർക്ക് കോവിഡ്

By Desk Reporter, Malabar News
Representational Image
Ajwa Travels

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ 15 പേർക്ക് കോവിഡ് ബാധ. 14 അന്തേവാസികൾക്കും ഒരു ഉദ്യോഗസ്‌ഥനുമാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇവരെ പ്രത്യേക ബ്ളോക്കിലേക്കു മാറ്റിയിരിക്കുകയാണ്.

അതേസമയം കണ്ണൂർ സെൻട്രൽ ജയിലിൽ 83 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ ജയിലിലെ കോവിഡ് കേസുകളുടെ എണ്ണം 154 ആയി. ഏപ്രിൽ 20 മുതൽ നാലു ദിവസമായി കണ്ണൂ‍ർ സെൻട്രൽ ജയിലിൽ ആർടിപിസിആർ പരിശോധന നടത്തിയിരുന്നു. ഇതിൽ ആദ്യ ദിവസത്തെ ഫലം വന്നപ്പോൾ 71 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌.

രണ്ടാം ദിവസത്തെ ഫലം പുറത്തുവന്നപ്പോഴാണ് 83 പേർക്ക് കൂടി കോവിഡ് ബാധിച്ചതായി വ്യക്‌തമായത്‌. 10 ജീവനക്കാർക്കടക്കമാണ് രോഗം ബാധിച്ചിരിക്കുന്നത്. തടവുകാരും ജീവനക്കാരുമടക്കം ആകെ 1050 പേരാണ് ജയിലിൽ ഉള്ളത്.

Also Read:  ഒൻപതാം ക്ളാസ് വരെയുള്ള വിദ്യാർഥികൾക്ക് ‘വീട്ടുപരീക്ഷ’യുമായി വിദ്യാഭ്യാസ വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE