നിയമലംഘനം; ഒരാഴ്‌ചക്കിടെ സൗദിയിൽ 15,688 പേർ അറസ്‌റ്റിൽ

By Team Member, Malabar News
15688 Violators Are Arrested In saudi In A Week
Ajwa Travels

റിയാദ്: സൗദിയിൽ കഴിഞ്ഞ ഒരാഴ്‌ചക്കിടെ നടത്തിയ വ്യാപക പരിശോധനയിൽ 15,688 നിയമലംഘകര്‍ അറസ്‌റ്റിലായി. തൊഴില്‍, താമസ, അതിര്‍ത്തി നിയമലംഘകരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പിടികൂടിയത്. ഒക്‌ടോബർ 14  മുതല്‍ 20 വരെ നടത്തിയ പരിശോധകളിലാണ് ഇത്രയും പേര്‍ അറസ്‌റ്റിലായത്.

പിടിയിലായവരില്‍ 7,088 പേരും താമസ നിയമലംഘനങ്ങള്‍ നടത്തിയ പ്രവാസികളാണ്. 6,985 പേര്‍ അതിര്‍ത്തി ലംഘനങ്ങള്‍ക്കും 1,615 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്‌റ്റിലായി. അയല്‍ രാജ്യങ്ങളില്‍ നിന്ന് അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് സൗദി അറേബ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച 406 പേരാണ് ഇക്കാലയളവില്‍ സുരക്ഷാ സേനകളുടെ പിടിയിലായത്. ഇവരില്‍ 57 ശതമാനം പേര്‍ യെമനികളും 41 ശതമാനം എത്യോപ്യക്കാരുമാണ്. രണ്ട് ശതമാനമാണ് മറ്റ് രാജ്യക്കാര്‍.

ഇപ്പോള്‍ പിടിയിലായവരടക്കം 86,628 പേരാണ് ശിക്ഷ കാത്ത് കഴിയുന്നത്. ഇവരില്‍ 77,314 പേര്‍ പുരുഷൻമാരും 9,314 പേര്‍ സ്‌ത്രീകളുമാണ്. നാടുകടത്തുന്നതിന് മുന്നോടിയായി രേഖകള്‍ ശരിയാക്കുന്നതിന് 71,819 പേരുടെ വിവരങ്ങള്‍ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Read also: മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്തി; നാവികസേനാ ഉദ്യോഗസ്‌ഥർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE