സംസ്‌ഥാനത്ത് ശിശുസൗഹൃദമാകാന്‍ ഒരുങ്ങി 16 പോലീസ് സ്‌റ്റേഷനുകള്‍

By Team Member, Malabar News
Malabarnews_child friendly polis station
Representational image

തിരുവനന്തപുരം : സംസ്‌ഥാനത്ത് കൂടുതല്‍ പോലീസ് സ്‌റ്റേഷനുകള്‍ കൂടി ശിശുസൗഹൃദമാകാന്‍ ഒരുങ്ങുന്നു. വിവിധ ജില്ലകളിലായി 16 പോലീസ് സ്‌റ്റേഷനുകളാണ് നാളെ മുതല്‍ ശിശുസൗഹൃദ പോലീസ് സ്‌റ്റേഷനുകളാകുന്നത്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

സംസ്‌ഥാനത്ത് ചടയമംഗലം, അഞ്ചല്‍, പത്തനാപുരം, എറണാകുളം സിറ്റി ഇന്‍ഫോപാര്‍ക്ക്, എറണാകുളം സിറ്റി സൈബര്‍ പോലീസ് സ്‌റ്റേഷന്‍, എറണാകുളം സിറ്റി വനിതാ പോലീസ് സ്‌റ്റേഷന്‍, ഒറ്റപ്പാലം, മലമ്പുഴ, ചങ്ങരംകുളം, നിലമ്പൂര്‍, താനൂര്‍, ചോമ്പാല, പാനൂര്‍, ആന്തൂര്‍, രാജാപുരം, ബദിയടുക്ക എന്നിവയാണ് നാളെ മുതല്‍ ശിശുസൗഹൃദമാകാന്‍ ഒരുങ്ങുന്ന പോലീസ് സ്‌റ്റേഷനുകള്‍.

നാളെ രാവിലെ 11 മണിയോടെ പോലീസ് ആസ്‌ഥാനത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ സംസ്‌ഥാന പോലീസ് മേധാവി ശിശുസൗഹൃദ പോലീസ് സ്‌റ്റേഷനുകളുടെ ഉല്‍ഘാടനം നിര്‍വഹിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും ഉല്‍ഘാടന ചടങ്ങുകള്‍ നടക്കുക.

Read also : പ്രതിപക്ഷ നേതാവെത്തി; എല്ലാം ശരിയായി; ആകാശവാണി ആലപ്പുഴ സ്‌റ്റേഷൻ തുടർന്ന് പ്രവർത്തിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE