17കാരിയെ വർഷങ്ങളായി പീഡിപ്പിച്ചു; 43കാരന്‍ അറസ്‍റ്റില്‍

By News Bureau, Malabar News

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വർഷങ്ങളായി പീഡിപ്പിച്ചയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പുതുപ്പാടി കാക്കവയൽ കാരക്കുന്നുമ്മൽ പ്രതീഷ്(43)നെയാണ്‌ താമരശേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. 17 വയസുകാരിയുടെ പരാതിയിലാണ് നടപടി.

നാലാം ക്ളാസിൽ പഠിക്കുമ്പോൾ മുതൽ പ്രതി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഭയത്തെ തുടർന്ന് പുറത്ത് പറയാതിരുന്ന പെൺകുട്ടി അടുത്ത കാലത്താണ് പീഡന വിവരം വെളിപ്പെടുത്തുന്നത്. തുടർന്ന് പ്രതീഷിനെ പോക്‌സോ ആക്‌ട് പ്രകാരം കേസെടുത്ത് അറസ്‌റ്റ് ചെയ്യുകയായിരുന്നു.

പ്രതിയെ കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.

Malabar News: കണ്ണൂരിൽ കിൻഫ്ര വ്യവസായ പാർക്കിന് വേണ്ടിയുള്ള ഭൂസർവേ ആരംഭിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE