24 മണിക്കൂറിൽ യുഎഇയിൽ 1,772 കോവിഡ് ബാധിതർ; 1,769 രോഗമുക്‌തർ

By Team Member, Malabar News
uae covid
Ajwa Travels

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,772 ആളുകൾക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 5,25,567 ആയി ഉയർന്നിട്ടുണ്ട്. കൂടാതെ 1,769 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായത്.

നിലവിൽ രാജ്യത്ത് രോഗബാധിതരായ ആകെ ആളുകളിൽ 5,06,020 പേരും ഇതുവരെ രോഗമുക്‌തരായിട്ടുണ്ട്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത 3 കോവിഡ് മരണങ്ങൾ കൂടിയായപ്പോൾ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,596 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ 1,769 ആളുകൾ കൂടി രോഗമുക്‌തരായപ്പോൾ രാജ്യത്ത് നിലവിൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 17,951 ആയി. ഒപ്പം തന്നെ കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 1,56,940 കോവിഡ് പരിശോധനകൾ നടത്തിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.

Read also : കോവിഡ് വ്യാപനം; ഒമാനിൽ മെയ് 8 മുതൽ കർശന നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE