യുഎഇ; 24 മണിക്കൂറിൽ 1,961 കോവിഡ് കേസുകൾ, 4 മരണം

By Team Member, Malabar News
uae covid
Representational Image
Ajwa Travels

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,961 പേർക്ക് കൂടി യുഎഇയിൽ കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിഞ്ഞിരുന്ന 1,803 ആളുകൾ കൂടി കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 4,98,943 ആളുകളും നിലവിൽ രോഗ മുക്‌തരായിട്ടുണ്ട്.

ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌തിട്ടുള്ള കോവിഡ് ബാധിതരുടെ എണ്ണം 5,18,262 ആണ്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 4 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. നിലവിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുള്ള ആകെ കോവിഡ് മരണങ്ങൾ 1,584 ആയി ഉയർന്നു. ഒപ്പം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ കോവിഡ് ബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 17,735 ആണെന്നാണ് ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കുന്നത്‌.

Read also :കോവിഡ് നിയന്ത്രണങ്ങൾ; സമയം പുനഃക്രമീകരിച്ച് കൊച്ചി മെട്രോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE