വിഗ്രഹ നിർമ്മാണശാല ആക്രമിച്ച് 2 കോടിയുടെ പഞ്ചലോഹ വി​ഗ്രഹം കവർന്നു

By Desk Reporter, Malabar News
The FIR was not registered; Relocation of Civil Police Officer
Representational Image
Ajwa Travels

ആലപ്പുഴ: ആലപ്പുഴയിലെ ചെങ്ങന്നൂരിൽ വിഗ്രഹ നിർമ്മാണശാല ആക്രമിച്ച് രണ്ടു കോടി വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം കവർന്നു. ഇന്നലെ രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ മർദ്ദിച്ച് അവശരാക്കിയശേഷം വിഗ്രഹം കവർന്നുകൊണ്ടു പോകുകയായിരുന്നു എന്ന് ഉടമകൾ പറയുന്നു.

ലണ്ടനിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായി നിർമ്മിച്ച 60 കിലോ തൂക്കമുള്ള അയ്യപ്പവിഗ്രഹം ആണ് സംഘം കവർന്നത്. സ്ഥാപനത്തിൽ മുമ്പ് ജോലി ചെയ്‌തിരുന്ന ആളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം എന്നാണ് സൂചന. തൊഴിൽ തർക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.

Malabar News:  ദേശീയ നിലവാരവുമായി പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം; ഉദ്ഘാടനം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE