നാടൻ തോക്കുമായി രണ്ട് യുവാക്കൾ അറസ്‌റ്റിൽ

By Trainee Reporter, Malabar News
Representational image
Ajwa Travels

പയ്യന്നൂർ: നാടൻ തോക്കുമായി ബൈക്കിൽ സഞ്ചരിച്ച രണ്ട് യുവാക്കൾ അറസ്‌റ്റിൽ. പഴയങ്ങാടി വെങ്ങരമുക്കിലെ കെ നിധീഷ് (30), ചെറുതാഴം കാവുങ്കൽ ഷൈജു (38) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌. തിങ്കളാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം.

രാത്രി പട്രോളിംഗിന് ഇറങ്ങിയ എസ്‌ഐ കെകെ തമ്പാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ കസ്‌റ്റഡിയിൽ എടുത്തത്.ഹോം ഗാർഡ് രാജീവൻ, ഡ്രൈവർ രാമചന്ദ്ര എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ഇവരിൽ നിന്ന് ആറ് തിരകളും കണ്ടെടുത്തു.

നായാട്ടിന് ഇറങ്ങിയതാണ് ഇവരെന്ന് പോലീസ് പറഞ്ഞു. അറസ്‌റ്റിലായ ഇരുവരെയും റിമാൻഡ് ചെയ്‌തു. നാടൻ ഒറ്റക്കുഴൽ തോക്കാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. പരിയാരം എസ്‌ഐ ടിഎസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ അറസ്‌റ്റ് ചെയ്‌തത്‌.

Read also: പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ്; കൂടുതൽ പേർക്ക് പങ്കെന്ന് സൂചന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE