യുഎഇ; 24 മണിക്കൂറിൽ 2,094 കോവിഡ് ബാധിതർ, 5 മരണം

By Team Member, Malabar News
uae covid
Ajwa Travels

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ 2,094 ആളുകൾക്ക് കൂടി യുഎഇയിൽ കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,14,591 ആയി ഉയർന്നു. കൂടാതെ 5 കോവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌. ഇതുവരെ രാജ്യത്ത് റിപ്പോർട് ചെയ്‌ത ആകെ കോവിഡ് മരണങ്ങൾ 1,578 ആണ്.

രാജ്യത്ത് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 1,900 ആളുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്‌തരായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 4,95,589 പേരും രോഗമുക്‌തരായിട്ടുണ്ട്. കൂടാതെ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 17,424 ആണ്.

Read also : പ്രാണവായു ഇല്ലാതെ തലസ്‌ഥാനം; ഗാന്ധി ആശുപത്രിയിലും ഓക്‌സിജൻ ക്ഷാമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE