ന്യൂഡെൽഹി : തലസ്‌ഥാന നഗരിയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നു. നിലവിൽ ഡെൽഹിയിലെ ഗാന്ധി ആശുപത്രിയിലും ഓക്‌സിജൻ ക്ഷാമം റിപ്പോർട് ചെയ്‌തു. 37 രോഗികളാണ് ഗാന്ധി ആശുപത്രിയിൽ ഐസിയുവിൽ ചികിൽസയിൽ കഴിയുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത 1 മണിക്കൂർ കൂടി ഉപയോഗിക്കാനുള്ള ഓക്‌സിജൻ മാത്രമാണ് ആശുപത്രിയിൽ അവശേഷിക്കുന്നതെന്ന് അധികൃതർ വ്യക്‌തമാക്കി.
രാജ്യത്ത് മിക്ക സംസ്‌ഥാനങ്ങളിലും ഓക്‌സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സുപ്രീം കോടതി ഇടപെട്ടിരുന്നു. കോടതിയുടെ ഈ നടപടിയിൽ ഓക്‌സിജൻ ലഭ്യതയിൽ കോടതി ഇടപെടരുതെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്. എന്നാൽ ഇത് അംഗീകരിക്കാൻ കോടതി തയ്യാറായില്ല.
രാജ്യം നിലവിൽ നേരിടുന്ന ഓക്‌സിജൻ പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഇടപെടൽ നടക്കുന്നുണ്ടെന്ന് കേന്ദ്രം കോടതിയിൽ അറിയിച്ചു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് ഓക്‌സിജൻ ലഭ്യത ഉറപ്പാക്കുന്നതെന്നാണ് കേന്ദ്രം സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്‌തമാക്കിയത്.
Read also : വീട്ടുവളപ്പിൽ 2 മീറ്ററിലധികം നീളമുള്ള 71 കഞ്ചാവ് ചെടികൾ; ഉടമ അറസ്‌റ്റിൽ