വാണിജ്യ എൽപിജിക്ക് 240 രൂപയുടെ വർധന

By Central Desk, Malabar News
240 rupees hike for commercial LPG
Rep. Image
Ajwa Travels

ന്യൂഡെൽഹി: ഹോട്ടലുകാർക്കും പൊതുജനത്തിനും ബാധ്യതയാകുന്ന രീതിയിലുള്ള വർധനയാണ് വാണിജ്യ എൽപിജിക്ക് ഉണ്ടായത്. സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തുകളഞ്ഞതാണ്‌ ഒറ്റയടിക്ക് 240 രൂപ കൂടാൻ കാരണം. ഇൻസന്റീവ് എണ്ണക്കമ്പനികളാണ് പിന്‍വലിച്ചത്.

എൽപിജി വാണിജ്യ സിലിണ്ടറുകൾക്ക് കേന്ദ്രം അനുവദിച്ചിരുന്ന ഇൻസന്റീവാണ് എടുത്തുകളഞ്ഞത്. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വിൽപന വില 1,748 രൂപയായി. ഇതുവരെ 1,508 രൂപയായിരുന്നു വില. 240 രൂപയായിരുന്നു ഇൻസന്റീവ്.

ഇൻസന്റീവ് എടുത്തുകളഞ്ഞതോടെ വിപണി വിലക്കു തന്നെ ഇനി വാണിജ്യ സിലിണ്ടറുകള്‍ ഡീല‍ര്‍മാര്‍ വില്‍ക്കേണ്ടി വരും. ഡീലര്‍മാര്‍ക്ക് എണ്ണക്കമ്പനികള്‍ പരമാവധി 240 രൂപവരെ ഇന്‍സെന്‍റീവ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഹോട്ടലുകള്‍ക്ക് വാണിജ്യ സിലിണ്ടറുകള്‍ ഡീലര്‍മാര്‍ നല്‍കിയിരുന്നത്. ഇൻസന്റീവ് പിന്‍വലിച്ചതോടെ വിപണി വിലക്കു തന്നെ ഹോട്ടലുകാര്‍ പാചക വാതകം വാങ്ങേണ്ടി വരും.

Most Read: സാമൂഹിക മാദ്ധ്യമങ്ങളെ പിടിച്ചടക്കാനാണ് ഐടി നിയമഭേദഗതി; കപിൽ സിബൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE