ടൂറിസം മേഖല വികസനം; 26 പദ്ധതികള്‍ ഇന്ന് നാടിന് സമര്‍പ്പിക്കും

By Team Member, Malabar News
Malabarnews_kaakampalli surendhran
കടകംപള്ളി സുരേന്ദ്രൻ
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് 26 ടൂറിസം പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്‌ഥാനത്തെ ടൂറിസം രംഗം വലിയ മാറ്റങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്നും നാടിന് കൂടുതല്‍ പ്രയോജനപ്പെടുന്ന രീതിയില്‍ ടൂറിസം മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള ശ്രമത്തില്‍ ആണെന്നും മന്ത്രി വ്യക്‌തമാക്കി. ഓരോ ടൂറിസം പദ്ധതിയുടെയും അടിസ്‌ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും, പുതിയ ടെസ്‌റ്റിനേഷനുകള്‍ ഒരുക്കുന്നതിനും ടൂറിസം രംഗത്തെ വികസനത്തില്‍ അതാത് പ്രദേശ വാസികള്‍ പ്രാഥമിക ഗുണഭോക്‌താക്കളാകുന്നു എന്ന് ഉറപ്പ് വരുത്തുന്നതിലും സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടൂറിസം രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യം തന്നെ കൊടുക്കുന്നുണ്ട്. അതിന്റെ ഭാഗമായി ടൂറിസം രംഗത്തെ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്ന നിലയിലാണ് നാളെ 26 ടൂറിസം പദ്ധതികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുന്നത്. ടൂറിസം മേഖലയില്‍ ഇപ്പോള്‍ ചെയ്യുന്ന ഓരോ വികസന പ്രവര്‍ത്തനങ്ങളും നാടിന്റെ മികച്ച മുന്നേറ്റത്തിന് കാരണമാകുക തന്നെ ചെയ്യും. കോവിഡ് വലിയ രീതിയില്‍ തന്നെ ബാധിച്ചിരിക്കുന്ന ടൂറിസം മേഖലയുടെ തിരിച്ചു വരവിന് ഇത് കൂടുതല്‍ ഗുണം ചെയ്യുമെന്ന് ഉറപ്പ് ആണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്‌തമാക്കി.

പൊൻമുടി വികസനം (തിരുവനന്തപുരം), മലമേല്‍പാറ ടൂറിസം പദ്ധതി (കൊല്ലം), കൊല്ലം ബീച്ച് വികസനം(കൊല്ലം), താന്നി ബീച്ച് വികസനം(കൊല്ലം), മുലൂര്‍ സ്‌മാരക സൗന്ദര്യവത്കരണ പദ്ധതി-ഇലവുംതിട്ട (പത്തനംതിട്ട), ഗ്രീന്‍ ടൂറിസം കോംപ്ളക്‌സ്- പാലാ നഗര സൗന്ദര്യവല്‍ക്കരണം (കോട്ടയം), അരുവിക്കുഴി ടൂറിസം വികസനം പദ്ധതി (ഇടുക്കി), ഏലപ്പാറ അമിനിറ്റി സെന്റര്‍ ടൂറിസം പദ്ധതി (ഇടുക്കി), പുന്നമട ഫിനിഷിംഗ് പോയിന്റിലെ പാത് വേ & ബോട്ട് ജെട്ടി (ആലപ്പുഴ), ഹൗസ് ബോട്ട് പാര്‍ക്കിംഗ് അറ്റ് ചുങ്കം- തിരുമല (ആലപ്പുഴ), ഭൂതത്താന്‍കെട്ട് ടൂറിസം പദ്ധതി (ഏറണാകുളം), ബ്യൂട്ടിഫിക്കേഷന്‍ ഓഫ് പീച്ചി ഡാം & ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ (തൃശൂര്‍), തുമ്പൂര്‍മൂഴി ടൂറിസം പ്രോജക്‌ട് (തൃശൂര്‍), പോത്തുണ്ടി ഡാം ഉദ്യാനം (പാലക്കാട്), മംഗലം ഡാം ഉദ്യാനം (പാലക്കാട്), കോട്ടക്കുന്ന് ഡെസ്‌റ്റിനേഷന്‍ ഡെവലപ്‌മെന്റ് പ്രൊജക്ട് (മലപ്പുറം), പുഴയോര സ്‌നേഹപാത ഒന്നാംഘട്ടം, ചമ്രവട്ടം (മലപ്പുറം), പുഴയോര സ്‌നേഹപാത രണ്ടാം ഘട്ടം, ചമ്രവട്ടം (മലപ്പുറം), വടകര സാന്‍ഡ് ബാങ്ക്സ് വികസനം (കോഴിക്കോട്), മാനാഞ്ചിറ സ്‌ക്വയര്‍ നവീകരണം (കോഴിക്കോട്), സ്വാമിമഠം പാര്‍ക്ക്, കക്കാട് (കണ്ണൂര്‍), ബ്യൂട്ടിഫിക്കേഷന്‍ ഓഫ് ബണ്ട് റോഡ് അറ്റ് ചൊക്ളി (കണ്ണൂര്‍), പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍, മലനാട് റിവര്‍ ക്രൂയിസ് പദ്ധതി(കണ്ണൂര്‍), പറശനിക്കടവ് ബോട്ട് ടെര്‍മിനല്‍ (കണ്ണൂര്‍), ചീങ്ങേരി മല അഡ്വഞ്ചർ ടൂറിസം (വയനാട്), ബേക്കല്‍ കോട്ട സ്വാഗത കമാനവും സൗന്ദര്യവല്‍ക്കരണവും (കാസര്‍ഗോഡ്) എന്നിവയാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കുന്ന 26 ടൂറിസം വികസന പദ്ധതികള്‍.

Read also : സിറാജ് മാജിക്കില്‍ (4-2-8-3) കൊൽക്കത്ത വീണു; ബാംഗ്‌ളൂരിന് എട്ട് വിക്കറ്റ് ജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE