28 കൗണ്‍സിലര്‍മാർ എൻസിപിയിൽ; മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ ഗോദയെ ഞെട്ടിച്ച നീക്കം

By Central Desk, Malabar News
28 councilors in NCP; The move came as a shock to Maharashtra's political arena
Ajwa Travels

മുംബൈ: മഹാരാഷ്‌ട്രയിൽ അപ്രതീക്ഷിത നീക്കം നടത്തി എൻസിപി. സംസ്‌ഥാനത്തെ മാലേഗാവിലെ 28 കോൺഗ്രസ്‌ കൗണ്‍സിലര്‍മാരെയാണ് ഒറ്റയടിക്ക് എൻസിപി തങ്ങളുടെ പാളയത്തിലെത്തിച്ചത്. കോണ്‍ഗ്രസും എന്‍സിപിയും മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ ഭാഗമായി നിൽക്കുമ്പോഴാണ് ഈ നീക്കം എന്നത് വലിയ പൊട്ടിത്തെറികൾക്ക് കാരണമാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

പാളയത്തിൽ നിന്ന് കൊണ്ട്, പടനയിച്ച എൻസിപി നീക്കം കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്ന രീതിയിൽ ദേശീയ തലത്തിൽ തന്നെ ചർച്ചയാകും. വിവിധ സംസ്‌ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നേരിടുന്ന സമയത്തുള്ള എൻസിപി നീക്കം കോൺഗ്രസിന് വലിയ തിരിച്ചടിയാണ് സൃഷ്‌ടിക്കുക.

എന്‍സിപി, പാളയത്തിൽ നിന്നുകൊണ്ട് തങ്ങളുടെ നേതാക്കളെ അടര്‍ത്തിയെടുത്തു എന്ന വികാരമാണ് കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷന്‍ നാനാ പടോലെ പങ്കുവെച്ചത്. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ എന്‍സിപിയില്‍ ചേര്‍ന്നത്.

മാലേഗാവ് മുനിസിപ്പല്‍ കോര്‍പ്പറേഷനിൽ കോൺഗ്രസിനുണ്ടായ 28 കൗണ്‍സിലര്‍മാരും ഒന്നാകെയാണ് എൻസിപിയിലേക്ക് പോയത്. കോൺഗ്രസ്‌ പ്രവർത്തകർക്കിടയിൽ വലിയ നിരാശ സമ്മാനിച്ച നീക്കത്തിൽ രാഹുൽഗാന്ധി ഉൾപ്പടെയുള്ളവർ പ്രതികരിച്ചിട്ടില്ല. ഇരുകൂട്ടരും നയിക്കുന്ന മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ ഭാവിയെ ബാധിക്കുന്നതാണോ ഈ നീക്കമെന്ന് ബിജെപി നേതൃത്വം ഉറ്റുനോക്കുന്നുണ്ട്.

Most Read: അൽഭുതമായി പിങ്ക് തടാകം; ഇന്നും ചുരുളഴിയാത്ത രഹസ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE