കോവിഡ് വാക്‌സിൻ; സംസ്‌ഥാനത്ത് 3.16 ലക്ഷം ഡോസ് കൂടി എത്തിച്ചു

By Team Member, Malabar News
Covid Vaccine
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 3,61,440 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി വ്യക്‌തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. 2 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും, 1,61,440 ഡോസ് കൊവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരത്ത് 68,000, എറണാകുളത്ത് 78,000, കോഴിക്കോട് 54,000 എന്നിങ്ങനെ ഡോസ് കോവീഷില്‍ഡ് വാക്‌സിനും, തിരുവനന്തപുരത്ത് 55,000, എറണാകുളത്ത് 62,940, കോഴിക്കോട് 43,500 എന്നിങ്ങനെ ഡോസ് കൊവാക്‌സിനും എത്തിച്ചു. ലഭ്യമായ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലെത്തിച്ചതായും മന്ത്രി വ്യക്‌തമാക്കി.

അതേസമയം ഇന്ന് സംസ്‌ഥാനത്ത് 1,87,504 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. സംസ്‌ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ഉൾപ്പടെ ആകെ 2,13,01,782 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,50,32,333 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും, 62,69,449 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് വിതരണം ചെയ്‌തത്‌. കേരളത്തിലെ 2021ലെ എസ്‌റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 42.81 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും, 17.86 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്.

Read also : ജിദ്ദ ഐസിഎഫ് നിരാലംബരായ ഇരുനൂറ് കുടുംബങ്ങൾക്ക് ജീവിതോപാധി ഒരുക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE