സരയു നദിയില്‍ കുളിക്കാനിറങ്ങിയ മൂന്നു പേര്‍ മുങ്ങിമരിച്ചു; ആറ് പേരെ കാണാതായി

By Syndicated , Malabar News
ayodhya-saryu-drown
Ajwa Travels

അയോധ്യ: സരയു നദിയില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മുങ്ങിമരിച്ചു. ആറ് പേരെ കാണാതായി. ആറുപേരെ പ്രദേശവാസികളും രക്ഷാപ്രവര്‍ത്തകരും രക്ഷിച്ചു. ആഗ്രയില്‍നിന്ന് അയോധ്യ സന്ദര്‍ശിക്കാനെത്തിയ 15 അംഗ സംഘമാണ് സരയു ഗുപ്‌തര്‍ ഘട്ടില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ടത്.

കുടുംബാംഗങ്ങള്‍ ഒരുമിച്ച് നദിയില്‍ ഇറങ്ങിയപ്പോള്‍ ചിലര്‍ ഒഴുക്കില്‍ പെടുകയായിരുന്നു. അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പെട്ടത്. കാണാതായ ആറുപേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. പോലീസും മുങ്ങല്‍ വിദഗ്‌ധരും സ്‌ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അയോധ്യ ജില്ലാ മജിസ്ട്രേറ്റ് അനുജ് കുമാര്‍ ഝാ വ്യക്ത്തമാക്കി.

Read also: കോവിഡ് കേസുകൾ കുറഞ്ഞു; ഗുജറാത്തിലും ഹരിയാനയിലും അടുത്ത ആഴ്‌ച മുതൽ സ്‌കൂളുകൾ തുറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE